Latest News

അജിത്തിന്റെ വില്ലനായി അരവിന്ദ് സ്വാമി; 29 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് വിഘ്‌നേശ് ശിവന്‍ ചിത്രത്തിലൂടെ

Malayalilife
അജിത്തിന്റെ വില്ലനായി അരവിന്ദ് സ്വാമി; 29 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് വിഘ്‌നേശ് ശിവന്‍ ചിത്രത്തിലൂടെ

മിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തുനിവ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. വരുന്ന ജനുവരി പതിനൊന്നിന് റിലീസ് ചെയ്യാന്‍ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ഹെയ്സ്റ്റ് ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. ഇപ്പോഴിതാ അജിത് നായകനായി അഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വിഘ്നേശ് ശിവനാണ് അജിത് നായകനായി എത്താന്‍ പോകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുക. എകെ 62 എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ വില്ലനായി തമിഴിലെ വലിയ താരമായ അരവിന്ദ് സ്വാമി എത്തുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്. 

ചിത്രത്തില്‍ തൃഷയാണ് നായിക എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. തമിഴിലെ മുന്‍നിര ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ വിഘ്നേശ് ശിവന്‍- അജിത് ചിത്രത്തില്‍ സന്താനവും ഒരു പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നുണ്ട്

' തുണിവ്' ആണ് അജിത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ബോണി കപൂറാണ് നിര്‍മ്മാണം. വരാനിരിക്കുന്ന അജിത് ചിത്രങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.' കുരുതി ആട്ട' ത്തിന്റെ സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

AK 62 To Begin This Month With Ajith Aravind Swamy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക