തെലുഗ് യുവ നടന്‍ അഖില്‍ അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം കോടിക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തിന് ആശംസകള്‍ അറിയിച്ച് നാഗാര്‍ജ്ജുന രംഗത്തെത്തി.
.ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
ട്വിറ്ററിലൂടെയാണ് താരം മമ്മൂട്ടിക്ക് അഭിനന്ദനം അറിയിച്ചത്. ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം എന്നാണ് നാഗാര്‍ജുനയുടെ ട്വീറ്റ്.
അതേസമയം ടീസറിന് മികച്ച പ്രതികരണം ആണ് സമൂഹ മാധ്യമത്തില്‍ ലഭിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസറിന് ഇതുവരെ ഒരുകോടിയിലധികം കാഴ്ച്ചക്കാരെയാണ് ലഭിച്ചത്.
ഇന്ത്യയില്‍ നിലവില്‍ ട്രെന്റിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് ഇത്.
സാക്ഷി വൈദ്യ,ആണ് ചിത്രത്തിലെ നായിക.സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്‌സ്, സുരേന്ദര്‍ 2 സിനിമ എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.