Latest News

വിജയ് സിനിമയില്‍ വന്നിട്ട് 30 വര്‍ഷങ്ങള്‍; 30 നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരങ്ങളും വസ്ത്രങ്ങളും നല്കി ആരാധകരുടെ കൂട്ടായ്മയായ വിജയ് മക്കള്‍; ആഘോഷമാക്കി ആരാധകര്‍

Malayalilife
 വിജയ് സിനിമയില്‍ വന്നിട്ട് 30 വര്‍ഷങ്ങള്‍; 30 നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരങ്ങളും വസ്ത്രങ്ങളും നല്കി ആരാധകരുടെ കൂട്ടായ്മയായ വിജയ് മക്കള്‍; ആഘോഷമാക്കി ആരാധകര്‍

വെള്ളിത്തിരയില്‍ വിജയ് എന്ന നടന്‍ അവതരിച്ചിട്ട് 30 വര്‍ഷമാവുകയാണ്. ഈയവസരത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാ?ഗങ്ങളില്‍ ആരാധകര്‍ പലവിധ ആഘോഷങ്ങള്‍ നടത്തി വരികയാണ്.എന്നാല്‍ വിജയ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കം വളരെ വ്യത്യസ്തമായിട്ടാണ് ആഘോഷങ്ങള്‍ തകൃതിയാക്കുന്നത്. 

താരം സിനിമ രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണ മോതിരങ്ങളും വസ്ത്രങ്ങളും സമ്മാനമായി നല്‍കി. അഡയാര്‍ സര്‍ക്കാര്‍ മെറ്റേണിറ്റി ആശുപത്രിയില്‍ വച്ചാണ് ഇത് നല്‍കിയത്. ഇതിനു മുമ്പ് സമാന രീതിയില്‍ നേരത്തെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ സ്വര്‍ണ മോതിരം നല്‍കിയിരുന്നു.

്അതേസമയം, വംശി പൈഡിപ്പിളളിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിനെത്തുന്ന പുതിയ ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും താരത്തിന്റെ ആരാധകര്‍ ആകാംശയോടെയാണ് കാത്തിരിക്കുന്നത്.  കഴിഞ്ഞ  ദിവസം പുറത്തിറങ്ങിയ തീ ദളപതി എന്ന ഗാനത്തിന് യൂട്യൂബില്‍ 13 ബില്യണിലധികം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രത്തിന്‍രെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നത്. തമന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 

Read more topics: # വിജയ് ,# വാരിസ്
30 years of Vijayism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക