മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ ടീമിന്റെ സ്ഫടികം. 23 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന് യുവ സംവിധായകനായ ബിജു ജെ കട്ടയ്ക്കല്‍ പറഞ്ഞതിനെതിരെ ഇപ്പോള്‍ സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍ രംഗത്തെയിരിക്കുകയാണ്.സ്ഫടികത്തിന്റെ രണ്ടാം ഭാഗം . 'സ്ഫടികം 2 ഇരുമ്പന്‍' എന്ന പേരില്‍ ഒരുക്കുന്നുവെന്നാണ് രണ്ടുദിവസംമുമ്പ് ബിജു പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കളിവേണ്ടെന്നാണ് സംവിധായകന്‍ ഭദ്രന്റെ പ്രതികരണം. താന്‍ സിനിമ എടുക്കാന്‍ അനുവദിക്കില്ലെന്ന മട്ടില്‍ ഭദ്രന്‍ ഇന്ന് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. സ്ഫടികം ഒന്നേയുള്ള...അതു സംഭവിച്ചു കഴിഞ്ഞു; മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍......ഇങ്ങനെയാണ് കുറിപ്പ്. ഇതോടെയാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന് ഭദ്രന്‍ എതിരാണെന്ന് വ്യക്തമാകുന്നത്.
'യുവേഴ്സ് ലവിങ്ലി' എന്ന ചിത്രത്തിന്റെ സംവിധായകനായ ബിജു തന്റെ രണ്ടാം ചിത്രമായാണ് 'സ്ഫടികം 2 ഇരുമ്പന്‍' പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം രണ്ട്. അതുകൊണ്ട് തന്നെ വന്‍ എതിര്‍പ്പാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ലാലേട്ടനില്ലാത്ത സ്ഫടികം വേണ്ടെന്നാണ് ആരാധകരുടെ നിലപാട്. മലയാളത്തിന്റെ യുവ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നാണഅ ബിജു പറയുന്നത്. ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്.
ഹോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മൊമന്റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും തോമയും സ്ഫടികവും ആരാധകര്‍ക്ക് ആവേശമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമലോകത്തു ഹിറ്റായിരുന്നു.അതേസമയം സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അത്തരമൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ല എന്നായിരുന്നു ഭദ്രന്റെ നിലപാട്. സ്ഫടികത്തിനു രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം മുമ്പുള്ള അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഭദ്രന്‍ ഇപ്പോഴും.