Latest News

എത്രയും പെട്ടെന്ന് സുഖമാകട്ടെ; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

Malayalilife
topbanner
എത്രയും പെട്ടെന്ന് സുഖമാകട്ടെ;  മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍

സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. പല വിഷയങ്ങളിലും തന്റെ നിലപാടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ നടന്‍ വെളിപ്പെടുത്താറുമുണ്ട്  എന്നാല്‍ ഇന്ന്  അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ എത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ രംഗത്തെത്തിയത്. എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ചത്. മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോയത്. എന്തായാലും മോഹന്‍ലാലിന്റെ ഈ ആശംസ ഇപ്പോള്‍ വൈറലാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിട്ടുണ്ട് . 

Read more topics: # Mohanlal,# Pinarayi Vijayan
Mohanlal,Pinarayi Vijayan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES