കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീലിസ് നീട്ടാന്‍ തീരുമാനം. ഈ മാസം 14 ന് റീലിസ് തീരുമാനിച്ചിരുന്ന ഡ്രാമയുടെയും ഒക്ടോബറില്‍ എത്താനിരുന്ന ഒടിയന്റെയും റിലീസ് വൈകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഡ്രാമ നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും. സെപ്റ്റംബര്‍ 14നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പ്രളയം കേരളത്തെ തകര്‍ത്ത് എറിഞ്ഞതോടെ സിനിമയുടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയുടെ പ്രധാനലൊക്കേഷന്‍ ലണ്ടന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള,രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.