കൊച്ചി: ആരാധകരെ ആവേശത്തില്‍ നിറച്ച് കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ മാസ് ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ആദ്യ ടീസറിലെ നിരാശ മാറ്റി ആഘോഷത്തില്‍ മോഹന്‍ലാല്‍ ഫാന്‍സ്. 45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കായംകുളം കൊച്ചുണ്ണിയുടെ പ്രാഥമിക ചര്‍ച്ചകള്‍ മുതലുള്ള വാര്‍ത്തകള്‍ വലിയ ആവേശത്തോടെയാണ് മലയാളി സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചത്. നേരത്തെ പറഞ്ഞിരുന്നത് പോലെ മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. ഇത്തിക്കരപക്കിയുടെ ഡയലോഗോട് കൂടിയായിരുന്നു ടീസറെത്തിയത
'സ്വര്‍ഗവുമില്ല, നരകവുമില്ല ഒറ്റ ജീവിതം അത് എവിടെ എങ്ങിനെ വേണമെന്ന് അവനവന്‍ തീരുമാനിക്കണം' എന്ന ഡയലോഗോടെയാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ കൊച്ചുണ്ണിയുടെ സമകാലികനായിരുന്ന ഇത്തിക്കരപക്കിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം എത്തിയ കായംകുളം കൊച്ചുണ്ണിയുടെ 20 സെക്കന്റുള്ള ടീസറില്‍ കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയെയാണ് കാണിച്ചത്. ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ദൈവം എന്നാണ് കൊച്ചുണ്ണിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ടീസര്‍ പുറത്ത് വന്നപ്പോള്‍ ആരാധകര്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൊച്ചുണ്ണിയെ ആയിരുന്നു പ്രധാനമായും കാണിച്ചത്. ഇതോടെ മോഹന്‍ലാല്‍ ഫാന്‍സ് വലിയ നിരാശയിലായിരുന്നു.
അപ്രതീക്ഷിതമായെത്തിയ പ്രളയം മൂലം റിലീസ് മാറ്റിവച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. സഞ്ജയ് ബോബിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു. രണ്ടാമത്തെ ടീസര്‍ റിലീസ് ആയ ഉടനെ ഹിറ്റായിരിക്കയാണ്.