Latest News

തെന്നിന്ത്യന്‍ താരം മേഘ ആകാശും വിവാഹജീവിതത്തിലേക്ക്; ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സായി വിഷ്ണുവിന്റെ ജീവപ്പാതിയാവാനൊരുങ്ങി ഒരു പക്ക കഥൈ സിനിമയിലെ നായിക

Malayalilife
 തെന്നിന്ത്യന്‍ താരം മേഘ ആകാശും വിവാഹജീവിതത്തിലേക്ക്; ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സായി വിഷ്ണുവിന്റെ ജീവപ്പാതിയാവാനൊരുങ്ങി ഒരു പക്ക കഥൈ സിനിമയിലെ നായിക

റ്റൊരു താര വിവാഹത്തിന് കൂടെ സിനിമ ലോകം ഒരുങ്ങുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി മേഘ ആകാശ്. സായ് വിഷ്ണു ആണ് വരന്‍. 'അവസാനം എന്റെ ആഗ്രഹം നടന്നു. സ്നേഹിക്കാനും ചിരിക്കാനും നമ്മുടെ സന്തോഷ നിമിഷങ്ങള്‍ക്കും. എന്റെ ജീവന്റെ പ്രണയവുമായി വിവാഹ നിശ്ചയം കഴിഞ്ഞു' എന്ന് പറഞ്ഞാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

എന്നൈ നോക്കി പായും തോട്ടൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ  താരമാണ് മേഘ ആകാശ്. വളരെ ട്രഡീഷണലായി നടന്ന വിവാഹ ചടങ്ങാണ് എന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തം. ഓഫ് ഫൈറ്റ് കളറിലുള്ള സില്‍ക് സാരിയാണ് മേഘ ആകാശ് ധരിച്ചിരിയ്ക്കുന്നത്. പരമ്പരാഗത ടെംപിള്‍ ലുക്ക് ഓര്‍ണമെന്റ്സും കൂടെ ആയതോടെ വധുവിന്റെ വേഷം പൂര്‍ണം. വരന്‍ സായ് വിഷ്ണുവിന്റെ വേഷവും സില്‍ക് ഷര്‍ട്ടും മുണ്ടുമാണ്. ചിത്രങ്ങളെല്ലാം റൊമാന്റിക്കും ആകര്‍ഷണവുമാണ്.

വര്‍ഷങ്ങളായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. മേഘ ആകാശ് പ്രണയത്തിലാണ് എന്നും, വരന്‍ പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവിന്റെ മകനാണ് എന്നുമൊക്കെയുള്ള ഗോസിപ്പ് നേരത്തെ പുറത്തുവന്നതാണ്. അതേ സമയം വരന്‍ സായി വിഷ്ണുവിനെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രാഷ്ട്രീയ നേതാവിന്റെ മകനാണോ സായ് വിഷ്ണു എന്ന് ചികയുകയാണ് ആരാധകര്‍.

ഓഗസ്റ്റ് 22നു നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന മേഘയുടെ അച്ഛന്‍ തെലുങ്ക് സ്വദേശിയും അമ്മ മലയാളിയുമാണ്.2017 ല്‍ ബാലാജി തരണീതരന്‍ സംവിധാനം ചെയ്ത ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേഘ ആകാശ് സിനിമാ ലോകത്തേക്ക് വന്നത്. കാളിദാസ് ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. കാളിദാസ് നായകനായി അഭിനയിച്ച ആദ്യത്തെ സിനിമയും ഒരു പക്ക കഥൈ ആണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകി.

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലൂടെയാണ് മേഘ ശ്രദ്ധ നേടിയത്. ചിത്രത്തില്‍ ധനുഷിന്റെ നായികയായിരുന്നു. തുടര്‍ന്ന് നടി തമിഴ് - തെലുങ്ക് സിനിമാ ലോകത്ത് സജീവമയി. വിജയ് ആന്റണിയുടെ മഴൈ പിടിക്കാത മനിതന്‍ എന്ന ചിത്രമാണ് മേഘയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

Read more topics: # മേഘ ആകാശ്.
Megha Akash Gets Engaged To The Love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES