Latest News

ആളുകള്‍ എന്തിനാണ് എന്റെ വിവാഹത്തെ കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നത്; വേവലാതിപ്പെടേണ്ട, ഇത് എന്റെ തീരുമാനം; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് സൊനാക്ഷി സിന്‍ഹ

Malayalilife
 ആളുകള്‍ എന്തിനാണ് എന്റെ വിവാഹത്തെ കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നത്; വേവലാതിപ്പെടേണ്ട, ഇത് എന്റെ തീരുമാനം; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് സൊനാക്ഷി സിന്‍ഹ

തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടി സൊനാക്ഷി സിന്‍ഹ. ദീര്‍ഘകാല സുഹൃത്തും നടനുമായ സഹീര്‍ ഇഖ്ബാലുമായി സൊനാക്ഷിയുടെ വിവാഹം ജൂണ്‍ 23ന് മുംബൈയില്‍ നടക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൊനാക്ഷിയുടെ പ്രതികരണം. 

ആളുകളെന്തിനാണ് തന്റെ വിവാഹക്കാര്യത്തെക്കുറിച്ച് ഇത്ര വ്യാകുലരാകുന്നതെന്നും അവര്‍ക്കെന്താണിതില്‍ കാര്യമെന്നും സൊനാക്ഷി ചോദിക്കുന്നു.വിവാഹ പദ്ധതികളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് സൊനാക്ഷിയുടെ പിതാവും പ്രമുഖ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. സൊനാക്ഷിയുടെ സഹോദരന്‍ ലവ് സിന്‍ഹയും വിവാഹക്കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് ഈയിടെ പ്രതികരിച്ചിരുന്നു. 

എന്റെ മാതാപിതാക്കളേക്കാള്‍ ചോദിക്കുന്നതിലൂം കൂടുതലാണ്, ആളുകള്‍ എന്റെ വിവാഹത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നത്. ഞാന്‍ അത് തമാശയായാണ് കാണുന്നത്. ഇപ്പോള്‍ അത് എനിക്ക് ശീലമാണ്. അതുകൊണ്ടു തന്നെ എന്നെ അത് അലട്ടുന്നുമില്ല. ആളുകള്‍ക്ക് ജിജ്ഞാസ കാണും, അതില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?' സൊനാക്ഷി സിന്‍ഹ പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് സൊനാക്ഷിയുടെ സഹോദരന്‍ ലുവ് അടുത്തിടെ പ്രതികരിച്ചിരുന്നു. താന്‍ അഭിപ്രായം പറയുന്നില്ലെന്നു, ഇതിനായി സൊനാക്ഷിയെയോ വിവാഹം കഴിക്കുന്ന ആളെയോ സമീപിക്കുന്നതാണ് നല്ലതെന്നും ലുവ് പറഞ്ഞു.

2019-ല്‍ പുറത്തിറങ്ങിയ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ ഇഖ്ബാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വന്ന ഡബിള്‍ എക്‌സ് എല്‍, കിസി കാ ഭായ് കിസി കി ജാന്‍ എന്നീ ചിത്രങ്ങളും ശ്രദ്ധനേടി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹീരമാണ്ഡിയിലാണ് സൊനാക്ഷി സിന്‍ഹ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിലും സൊനാക്ഷി അഭിനയിച്ചു.

Marriage Plans Sonakshi Sinha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES