മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. പേരിനെ അന്വര്‍ഥമാക്കും വിധമുള്ള താരത്തിന്റെ അഭിനയപാടവമാണ് നടിക്ക് ഈ പേര് ചാര്‍ത്തി നല്‍കിയത്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പും വിവാഹമോചിതയായി തിരികേ എത്തിയ ശേഷവും ഒരു പിടി മികച്ച കഥാപാത്രങ്ങളെ മഞ്ജുവാര്യര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അതേസമയം ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിനായി മഞ്ജു നടത്തിയ മേയ്‌ക്കൊവറാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് ശേഷം മഞ്ജു ഇപ്പോള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് അഭിനയിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ മഞ്ജുവിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. സുബൈദ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം നടി തന്നെയാണ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. നേരത്തെ നായകന്‍ മോഹന്‍ലാല്‍്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര് അറബിക്കടലിന്റെ സിംഹം. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് അഭിനയിക്കുന്നുന്നത്.
അതേസമയം ഇപ്പോള്‍ തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന ത്രില്ലിലാണ് മഞ്ജുവാര്യര്‍. അസുരന്‍ എന്ന തമിഴ് ചിത്രത്തിലാണ് മരക്കാറിന് ശേഷം മഞ്ജു അഭിനയിക്കുക. മഞ്ജുവിന്റെ തമിഴിലേക്കുള്ള രംഗപ്രവേശം കൂടിയാണ് വെട്രിമാരന് സംവിധാനം ചെയ്യുന്ന ഈ ധനുഷ് ചിത്രം. ചിത്രം വന്‍ വിജയം നേടുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.