Latest News

മണിമേഖലയായി മഞ്ജു വാര്യര്‍; ധനുഷ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആദ്യ തമിഴ് സിനിമയെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍

Malayalilife
 മണിമേഖലയായി മഞ്ജു വാര്യര്‍; ധനുഷ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആദ്യ തമിഴ് സിനിമയെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍

ഞ്ജു വാര്യർ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ധനുഷ് നായകനാവുന്ന അസുരൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മഞ്ജു വാര്യരുടെ ഫോട്ടോ വൈറലാകുകയാണ്. ലേഡി സൂപ്പർ സ്റ്റാറിന്റെ ആദ്യ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകരും.

ചിത്രത്തിൽ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിൽ അഭിനയിക്കുന്നത്. മണിമേഖലൈ എന്ന കഥാപാത്രമായി മഞ്ജു വാര്യർ അഭിനയിക്കുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോൾ പ്രതികാരകഥയുടെ പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.

Manju warrier Asuran tamil movie location stills

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES