Latest News

കഴുത്തറ്റം കടമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു'; ജീവിതത്തിലെ കഴിഞ്ഞ കാലത്തെക്കുറിച്ച് നടി മഞ്ജു സുനിച്ചന്‍

Malayalilife
 കഴുത്തറ്റം കടമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു'; ജീവിതത്തിലെ കഴിഞ്ഞ കാലത്തെക്കുറിച്ച് നടി മഞ്ജു സുനിച്ചന്‍

റിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുനിച്ചന്‍. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലര്‍ക്കും നടിയെ പിടികിട്ടൂ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലുടെ കാമറയ്ക്ക് മുന്നില്‍ എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെ സിനിമയിലാണ് ഇപ്പോള്‍ തിളങ്ങുന്നത്. ഇപ്പോള്‍ പ്രശസ്തിയില്‍ നില്‍ക്കുന്ന നടിക്ക് ആരെയും സങ്കടപ്പെടുത്തുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. തന്റെ വൃക്ക വരെ വില്‍ക്കാന്‍ ശ്രമിച്ചെന്ന നടിയുടെ വെളിപ്പെടുത്തല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്.

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ ആയ 'വെറുതെ അല്ല ഭാര്യയില്‍ മല്‍സരാര്‍ത്ഥിയായ് എത്തിയതാണ് മഞ്ജുവിന്റെ തലവര മാറ്റിയത്. ഇതില്‍ നാലാമതായിരുന്നു മഞ്ജു. അഞ്ചു വര്‍ഷത്തിനിടെ ഇരുപതോളം സിനിമകള്‍ ചെയ്ത മഞ്ജു കിഴക്കമ്പലം സ്വദേശിയാണ്. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്കു താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ കുറച്ചുനാള്‍ പഠിപ്പിച്ചു. സുനിച്ചന്‍ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാല്‍ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. കഴുത്തറ്റം കടമായപ്പോളാണ് വൃക്ക വില്‍ക്കാന്‍ പോലും ശ്രമിച്ചെന്ന് മഞ്ജു പറയുന്നത്. 

ആയിടയ്ക്കാണു മഴവില്‍ മനോരമയില്‍ 'വെറുതെയല്ല ഭാര്യ' എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു. അങ്ങനെയാണ് അതില്‍ പങ്കെടുക്കാന്‍ വെറുതെയൊരു ശ്രമം താരം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസണ്‍ രണ്ടില്‍ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ നാലാമതെത്തി. അതുവഴി മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും താരത്തിന് വഴി തെളിഞ്ഞത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് അവസരം ലഭിച്ചപ്പോള്‍ ഷൂട്ടിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു. കാര്യമായ പരുക്കു മുഖത്തായിരുന്നു. എങ്കിലും സിനിമയില്‍ അവസരം കിട്ടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബര്‍ണാഡുമാണ് തനിക്ക് ഏറ്റവും പിന്തുണ നല്‍കുന്നതെന്ന് താരം പറയുന്നു.

Read more topics: # Manju sunichan,# actress
Manju sunichan about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES