Latest News

മാഗസീനുകളില്‍ ഗോസിപ്പ് എത്തിയതോടെ കല്യാണം കഴിച്ചു; വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിച്ചിത്രത്താഴിലെ രാമനാഥനായി മനംകവര്‍ന്ന കന്നഡ താരം ശ്രീധര്‍

Malayalilife
 മാഗസീനുകളില്‍ ഗോസിപ്പ് എത്തിയതോടെ കല്യാണം കഴിച്ചു; വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിച്ചിത്രത്താഴിലെ രാമനാഥനായി മനംകവര്‍ന്ന കന്നഡ താരം ശ്രീധര്‍

സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരന്ന ഹിറ്റ് ചിത്രം മണിച്ചിത്രത്തിഴിലെ രാമനാഥനെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. മോഹന്‍ലാല്‍, ശോഭന, സുരേഷ്‌ഗോപി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഈ ഡിസംബറില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. ചിത്രത്തിലെ രാമനാഥന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കന്നഡ താരമാണ് ശ്രീധര്‍. നാഗവല്ലിയുടെ രാമനാഥനായി എത്തിയ ശ്രീധറെ മലയാളികള്‍ മറക്കില്ല. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.

നര്‍ത്തകിയും നടിയുമായ അനുരാധയാണ് ശ്രീധറിന്റെ ഭാര്യ. വിവാഹ ജീവിതത്തെക്കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ പറയുന്നു.നൃത്തം അഭ്യസിക്കുന്നിടത്ത് ജൂനിയറായിരുന്നു അനുരാധ. കണ്ടുമുട്ടുമ്പോള്‍ അനുരാധയ്ക്ക് 12-13 വയസ്സേ പ്രായമുള്ളൂ. അന്നുമുതലേ താന്‍ അനുവിനെ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ താല്‍പര്യത്തോടെയാണ് അനുരാധ നൃത്തം അഭ്യസിക്കുന്നതെന്നും ശ്രീധര്‍ പറയുന്നു. പിന്നീടു ചെന്നൈ കലാക്ഷേത്രയിലായിരുന്നു അനു പഠിച്ചത്.

താന്‍ സിനിമയില്‍ സജീവമായതോടെ ചില നടിമാരുമായി ചേര്‍ത്ത് മാഗസിനുകളില്‍ ഗോസിപ്പ് വന്നു. അതോടെ വീട്ടുകാര്‍ തനിക്ക് വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അനുവിനെക്കുറിച്ചു വീട്ടില്‍ തുറന്നു പറഞ്ഞതെന്നും ശ്രീധര്‍ പറയുന്നു. അനുവിന്റെ അച്ഛന്‍ മൃദംഗവിദ്വാനായിരുന്നു. അവരുടെ കുടുംബവും സമ്മതം മൂളിയതോടെ അനുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തുകയായിരുന്നു. വിവാഹശേഷം ഇരുവരുമൊരുമിച്ചാണ് വേദികളിലെത്തിയത്.  നൃത്തത്തില്‍ അഭിനയത്തിനു പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ശ്രീധര്‍ പറയുന്നു. 'മഹാസാധ്വി മല്ലമ്മ' എന്ന സിനിമയില്‍ താനും അനുരാധയും ശിവനും പാര്‍വതിയുമായി വേഷമിട്ടിട്ടുണ്ടെന്നും ശ്രീധര്‍ പറയുന്നു. മകള്‍ അനഘ ബികോം റാങ്ക് ഹോള്‍ഡറാണ്. കലാക്ഷേത്രയിലെ പഠനത്തിനു ശോഷം മകളും തങ്ങള്‍ക്കൊപ്പം നൃത്ത പരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയെന്നും ശ്രീധര്‍ പറയുന്നു. 

Manichithrathazhu actor Sridhar about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക