തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി ഒരു കഥാപാത്രമായി പ്രത്യക്ഷപെടുന്നുണ്ട്.ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ വരുന്നത്.മമ്മൂട്ടിയുടെ ചിത്രത്തിലെ ലുക്കും അണിയറ പ്രവർത്തകർ കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു.
ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിൽ ആണ് എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്്. ചിത്രത്തിൽ പൃഥ്വിരാജുമെത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്്. താരം പതിനെട്ടാം പടിയിൽ ജോയിൻ ചെയ്തു.
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന് ബ്രേക്ക് നൽകിയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്.പൃഥ്വിരാജിന് പുറമേ ഉണ്ണി മുകുന്ദൻ, ആര്യ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്ട്ട്.
60 ലധികം പുതുമുഖങ്ങൾ പതിനെട്ടാം പടിയിൽ അണിനിരക്കുന്നുണ്ട്.ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കർ രാമകൃഷ്ണൻ പറയാൻ പോവുന്നതെന്നാണ് വിവരം. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്.