നിരവധി അന്താരാഷ്ട്ര മേളകളിൽ തിളങ്ങിയ മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ പിതാവുമാണ് മമ്മൂട്ടിയുടെ അമുദൻ. അമുദന്റെ മകൾ പാപ്പ എന്ന 15കാരിയെയാണ് പുതിയ ടീസർ പരിചയപ്പെടുത്തുന്നത്. സാധനയാണ് പാപ്പായി അഭിനയിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ചപ്രതികരണം കരസ്ഥമാക്കിയ ഈ സിനിമ തീയേറ്ററുകളിലെ ത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ട്രാൻസ് ജെൻഡർ അഞ്ജലി അമീർ, സമുദ്രക്കനി തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിൽനിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്.യുവാൻ ശങ്കർ രാജയുടേതാണ് സംഗീതം.