Latest News

അപകടത്തില്‍ മരിച്ച ആരാധകന് അനുശോചനം അറിയിച്ച് മമ്മൂട്ടി

Malayalilife
അപകടത്തില്‍ മരിച്ച ആരാധകന് അനുശോചനം അറിയിച്ച് മമ്മൂട്ടി

മുവാറ്റുപുഴയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച ആരാധകന് അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. മൂവാറ്റുപുഴ സ്വദേശിയായ അഫ്സലിന്റെ നിര്യണത്തിലാണ് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. മമ്മൂട്ടിയുടെ ബിഗ് ഫാനായിരുന്നു അഫ്‌സല്‍.

എംസി റോഡില്‍ വാഴപ്പിളളിയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അഫ്സലിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ബൈക്കില്‍ ലോറി തട്ടിയതിനെ തുടര്‍ന്ന് അഫ്സല്‍ നിലത്തു വീഴുകയും നിലത്തു വീണ അഫ്സലിന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയുമായിരുന്നു.

മമ്മൂട്ടി ആരാധകന്‍ ആയിരുന്ന അഫ്സലിന് ആയിരക്കണക്കിന് ആളുകളാണ് കമന്റ് ബോക്സില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ടൗണ്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു അഫ്സല്‍.

Mammootty- Condolences-fans member

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES