മമ്മൂക്കയുടെ പിള്ളാര് പൊളിച്ചു..! മധുരരാജയ്ക്ക് നല്‍കിയ വരവേല്‍പ്പ് കണ്ടോ?

Malayalilife
topbanner
മമ്മൂക്കയുടെ പിള്ളാര് പൊളിച്ചു..! മധുരരാജയ്ക്ക് നല്‍കിയ വരവേല്‍പ്പ് കണ്ടോ?

പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ഹാഫ് പിന്നിടുമ്പോള്‍ ചിത്രത്തെകുറിച്ച് വളരെ മികച്ച റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ഫണ്‍ പാക്ഡ് ആക്ഷന്‍ ഫാമിലി എന്റര്‍ടൈനറായിട്ടാണ് ചിത്രം തീയറ്ററുകളെ ഇളക്കി മറക്കുന്നത്. ലൂസിഫറിനെ വെല്ലുന്നതായിരിക്കും മധുരരാജ എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. അതേസമയം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ആരാധകര്‍ മധുരരാജ വിജയം ആഘോഷിച്ചതിന്‌റെ വീഡിയോകള്‍ വൈറലാകുകയാണ്.

മധുരരാജയുടെ ഫാന്‍സ് ഷോകളും സാദാ ഷോകളും ഇന്ന് രാവിലെ 9 മണിക്കാണ് തുടങ്ങിയത്. നല്ല തിരക്കുകളാണ് ആദ്യ ഷോയ്ക്ക് അനുഭവപ്പെട്ടത്. ചിത്രം തുടങ്ങി മമ്മൂട്ടിയുടെ ഇന്‍ട്രോ സീനുകള്‍ തീയറ്ററുകളെ ഇളക്കിമറിച്ചു. 'പോക്കിരിരാജ'യുടെ തുടര്‍ച്ചയല്ല 'മധുരരാജ' എന്നും ആദ്യ ഭാഗത്തിലെ രാജ അടക്കമുള്ള ഏതാനും കഥാപാത്രങ്ങളെ മാത്രം എടുത്തു കൊണ്ട് അണിയിച്ചൊരുക്കിയ മാസ് ചിത്രമാണ് രണ്ടാം ഭാഗമെന്നും സംവിധായകന്‍ വൈശാഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് ചിത്രത്തിലും കാണാന്‍ കഴിയുക. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് 'മധുരരാജ'യുടെ മറ്റൊരു ആകര്‍ഷണം. പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങളും ഏറെ മികച്ചുനില്ക്കുന്നു. 68 വയസിലും മേയ്വഴക്കത്തോടെ ആക്ഷന് സീനുകള്‍ ചെയ്ത മമ്മൂട്ടി തനിക്ക് ഇനിയൊരങ്കത്തിന് കൂടി ബാല്യമുണ്ടെന്നും തെളിയിച്ചിരിക്കുന്നു. ലൂസിഫറിനെ വെല്ലുന്ന ചിത്രമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം റിലീസിന് മുമ്പ് തന്നെ ആരാധകര്‍ ആടിയും പാടിയുമാണ് ചിത്രത്തെ വരവേറ്റത്. ഇതിന്റെ വിഡിയോയും വൈറലാകുകയാണ്.

Mammookka new movie Maduraraja release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES