Latest News

മകന്റെ പഠനത്തെക്കുറിച്ചും കരിയറിനെ കുറിച്ചും പരസ്പരം സംസാരിക്കാറുണ്ട്; താനും മലൈകയും തമ്മില്‍ ശത്രുത ഇല്ലെന്ന് തുറന്ന് പറഞ്ഞ് മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍; ഖാന്‍ എന്ന പിന്‍ബലം ഇനി ആവിശ്യമില്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ് ഇഷ്ടമെന്നും വ്യക്തമാക്കി മലൈകയും

Malayalilife
മകന്റെ പഠനത്തെക്കുറിച്ചും കരിയറിനെ കുറിച്ചും പരസ്പരം സംസാരിക്കാറുണ്ട്; താനും മലൈകയും തമ്മില്‍ ശത്രുത ഇല്ലെന്ന് തുറന്ന് പറഞ്ഞ് മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍; ഖാന്‍ എന്ന പിന്‍ബലം ഇനി ആവിശ്യമില്ലെന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ് ഇഷ്ടമെന്നും വ്യക്തമാക്കി മലൈകയും

ബോളിവുഡില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു ഒരുകാലത്ത് മലൈക അറോറയും അര്‍ബാസ് ഖാനും. ഇരുപത് വര്‍ഷത്തിനടുത്ത് ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. വലിയ വാര്‍ത്തയായി മാറിയ വിവാഹ മോചനമായിരുന്നു അര്‍ബാസിന്റേയും മലൈകയുടേയും. അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇപ്പോളിതാ താനും മുന്‍ ഭാര്യ മലൈക അറോറയും തമ്മില്‍ ഒരു ശത്രുതയും ഇല്ലെന്ന് അര്‍ബാസ് ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. തങ്ങള്‍ ഭൂതകാലത്തെ കുറിച്ച് ഓര്‍ക്കാറില്ലെന്നും മകന്‍ അര്‍ഹാന്റെ പഠനത്തെ കുറിച്ചും അവന്റെ കരിയറിനെ കുറിച്ചുമൊക്കെ ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ബാസ് ഖാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഞങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും കുട്ടിയെ നോക്കുക എന്നത് രണ്ടുപേരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ക്ക് ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദമ്പതികള്‍ ഇപ്പോഴും നാടകം കളിക്കുകയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും അര്‍ബാസ് ഖാന്‍ തുറന്നടിച്ചു. 

ഞങ്ങളുടെ മകനായ അര്‍ഹാന്റെ പഠനത്തെക്കുറിച്ചും കരിയറിനെ കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഇരുവരും സംസാരിക്കാറുണ്ടെന്നും. തന്റെ മകന്‍ തന്റെ മുന്‍ ഭാര്യയെ കാണുന്നതും സംസാരിക്കുന്നതും തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലയെന്നും നടന്‍ പറഞ്ഞു. കാഴ്ചക്കാര്‍ നിഷ്‌കളങ്കരാണ് അവര്‍ക്ക് അറിയില്ല ഞങ്ങളുടെ കുടുംബത്തില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന്. തന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുവെന്ന സത്യം അര്‍ഹാന്‍ അംഗീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തന്റെ പേരിലുണ്ടായിരുന്ന ഖാന്‍ എന്ന സര്‍നെയിം മാറ്റിയതിനെ കുറിച്ച് മലൈകയും വ്യക്തമാക്കി.തന്റെ പേരിനൊപ്പം ഖാന്‍ എന്ന് ചേര്‍ത്തത് കൊണ്ട് ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയുള്ള കാലം ആ സര്‍നെയിമിന്റെ പിന്‍ബലം തനിക്ക് ആവശ്യമില്ലെന്നാണ് നടി പറയുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും മലൈക കൂട്ടിച്ചേര്‍ത്തു. സര്‍നെയിം ഉപേക്ഷിച്ച് തന്റെ സ്വന്തം പേരിലേക്ക് എത്തിയപ്പോള്‍ ജീവിതത്തില്‍ എന്തും ഏറ്റെടുക്കാനും ചെയ്യാനും കഴിയുമെന്ന തോന്നല്‍ അത് തന്നില്‍ ഉണ്ടാക്കിയെന്നും മലൈക അറോറ പറഞ്ഞു. ഖാന്‍ എന്ന സര്‍നെയിം എന്തിനാണ് മാറ്റിയത്, അതുകൊണ്ട് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലേ എന്ന് പലരും ചോദിച്ചിരുന്നതായും മലൈക ഓര്‍മ്മിച്ചു.

ഇപ്പോള്‍ താരം തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ്. അതേസമയം, മലൈക അര്‍ജുന്‍ കപൂറുമായി ഡേറ്റിംഗിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. 

വലിയ ആരാധകവൃന്ദം ഉള്ള ബോളിവുഡ് നടിയും നര്‍ത്തകിയും മോഡലുമാണ് മലൈക അറോറ. നടന്‍ അര്‍ബാസ് ഖാനെയായിരുന്നു താരം വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ 2017ല്‍ 18 വര്‍ഷത്തെ ദാമ്പത്യം ജീവിതം അവസാനിപ്പിച്ച് അര്‍ബാസ് ഖാനും മലൈകയും വേര്‍പിരിയുകയും ചെയ്തു. ഇവര്‍ക്ക് ഒരു മകനുണ്ട്. അര്‍ഹാന്‍ എന്നാണ് മകന്റെ പേര്.

Arbaaz Khan on ex Malaika Arora

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES