നയന്‍താരയുടെ നായകനായി ധോണിയുടെ ആദ്യ സിനിമ എത്തുമെന്ന് റിപ്പോര്‍ട്ട്. വിരമിച്ചതിന് ശേഷം ധോണി അഭിനയ രംഗത്തേക്ക് കടക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നെങ്കിലും റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
2019ല്‍ ഭാര്യ സാക്ഷിക്കൊപ്പം ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരില്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസ് താരം ആരംഭിച്ചിരുന്നു. തന്റെ കമ്പനിയെ വലിയ തലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാനായുള്ള ഒരുക്കത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ നിര്‍മ്മാണ രംഗത്തേക്ക് ധോണി എന്റര്‍ടെയ്ന്‍മെന്റ് പ്രവേശിക്കാന്‍ പോകുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
മാത്രമല്ല ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ധോണിയുടെ ആദ്യ ചിത്രത്തിലെ നായികയെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകള്‍ ധോണിയുടെ കമ്പനിയോ നയന്‍താരയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരെത്തെ ധോണി നിര്‍മിച്ച് നയന്‍താര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നില്ല എന്നാണ് ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് അന്ന് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയത്.
എന്നാല്‍ മികച്ച പല പ്രൊജക്റ്റുകളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേക്കുറിച്ച് അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.