Latest News

ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രമായ 'എല്‍.ജി.എം'ന് ചെന്നൈയില്‍ പൂജാ ചടങ്ങുകളോടെ തുടക്കം

Malayalilife
ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രമായ 'എല്‍.ജി.എം'ന്  ചെന്നൈയില്‍ പൂജാ ചടങ്ങുകളോടെ തുടക്കം

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'എല്‍.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതല്‍ ആരംഭിച്ചു, ഇന്ന് ചെന്നൈയില്‍ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

 നവാഗത സംവിധായകന്‍ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന LGM ( 'ലെറ്റ്‌സ് ഗെറ്റ് മാരീഡ്' )കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷി തന്നെയാണ്.,  ഹരീഷ് കല്യാണ്‍, നദിയ, ഇവാന  യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംവിധായകന്‍ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിര്‍മ്മാണത്തിലേക്കുള്ള ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും.

 അര്‍ഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യന്‍ പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ലക്ഷ്യമെന്നും ആ ചിന്തയുമായി ചേര്‍ന്നാണ് ഈ സിനിമയെന്നും  ധോണി എന്റര്‍ടൈന്‍മെന്റ് ബിസിനസ് ഹെഡ് വികാസ് ഹസിജ പറഞ്ഞു.  'ധോണി എന്റര്‍ടൈന്‍മെന്റ് നല്ല തിരക്കഥകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ ആണ് , തമിഴില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.  ഇന്നത്തെ തുടക്കം, തമിഴ് സിനിമയിലെ ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ദീര്‍ഘവും ഫലപ്രദവുമായ ഇന്നിംഗ്സിനെ അടയാളപ്പെടുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,  ഒരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നു.' വികാസ് കൂട്ടിച്ചേര്‍ത്തു.

 ഈ സിനിമയുടെ ലോഞ്ചിംഗില്‍ സന്തോഷവും ആഹ്ലാദവുമുണ്ട്. സാക്ഷിയുടെ ആശയം രമേശിന്റെ ഒരു എന്റര്‍ടെയ്നിംഗ് സ്‌ക്രിപ്റ്റാക്കി മാറ്റിയതും നേരിട്ട് കണ്ട താന്‍ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുവാനായി ആകാംക്ഷയടക്കാതെ കാത്തിരിക്കുകയാണെന്ന് ധോണി എന്റര്‍ടൈന്‍മെന്റ് ക്രിയേറ്റീവ് ഹെഡ് പ്രിയാന്‍ഷു ചോപ്ര പറഞ്ഞു.  പി.ആര്‍.ഒ : ശബരി

LGM begins with puja at chennai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES