മേതില്‍ ദേവിക എന്ന നര്‍ത്തകിയെ നടിയെ അറിയാത്ത മലയാളികളുണ്ടാകില്ല. മോഹിനിയാട്ടം എന്ന കലാരൂപത്തിനു വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച ഈ കലാകാരി മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമായത് നടന്‍ മുകേഷിന്റെ ഭാര്യയായതോടു കൂടിയാണ്. ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ലെങ്കിലും യാതൊരു സങ്കടങ്ങളോ പരിഭവങ്ങളോ ഇല്ലാതെ തന്റെ കലാലോകത്ത് സജീവമാണ് മേതില്‍ ദേവിക. അടുത്തിടെ ഒരു സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ, ജനനം മുതല്‍ക്കുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ദേവിക ആദ്യമായി തുറന്നു പറഞ്ഞ വീഡിയോ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.
പാലക്കാട്ടെ പ്രശസ്തമായ മേതില്‍ കുടുംബാംഗമാണ് ദേവികയുടെ അമ്മ. 17-ാം വയസിലാണ് എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് ഡെല്‍ഹിയിലേക്ക് ജീവിതം പറിച്ചു നടുന്നത്. കലാകാരിയായിരുന്നിട്ടും നൃത്തം പഠിക്കാനുള്ള എല്ലാ സ്വാധീനങ്ങളും അവസരങ്ങളും ഉണ്ടായിട്ടും അതിനു സാധിക്കാതെ പോയ വ്യക്തിയായിരുന്നു ദേവികയുടെ അമ്മ. 17-ാം വയസിലെ വിവാഹത്തോടെ ഭര്‍ത്താവിനൊപ്പം ആദ്യം ചണ്ഡിഗഢിലും പിന്നെ മുംബൈയിലും ഏതാനും വര്‍ഷങ്ങള്‍ ജീവിച്ചു.
എയര്‍ഫോഴ്സ് ജോലി രാജിവച്ച് എയര്‍ ഇന്ത്യയില്‍ ജോലിയ്ക്ക് കയറുകയും അങ്ങനെ അച്ഛനൊപ്പം അമ്മ ദുബായിലേക്ക് എത്തുകയുമായിരുന്നു. അന്ന് മൂത്തമകള്‍ ജനിച്ചിരുന്നു. അവിടെ വച്ചാണ് 1976ല്‍ ദേവിക ജനിക്കുന്നത്. തുടര്‍ന്ന് 13 വയസു വരെ അവിടെയായിരുന്നു പഠിച്ചതും വളര്‍ന്നതുമെല്ലാം. മൂന്നാമത്തെ മകളും ജനിച്ചു. പഠിക്കാനുള്ള സാഹചര്യങ്ങള്‍ നഷ്ടപ്പെട്ടു പോയ അമ്മയ്ക്ക് മക്കള്‍ പഠിക്കണമെന്നത് വലിയ നിര്‍ബന്ധമായിരുന്നു. അങ്ങനെ അമ്മയായിരുന്നു പഠന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്. അച്ഛനാണ് ദേവികയെ നൃത്തത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. അതിനു പ്രചോദനമായത് ഈ സംഭവമായിരുന്നു.
ഈ സംഭവം കഴിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയപ്പോഴാണ് ഒരു ഗുരുവിനെ തേടിയത്. അങ്ങനെയാണ് പ്രശസ്ത നര്‍ത്തകനും അന്നവിടെ എഞ്ചിനീയറായി ജോലി ചെയ്യുകയുമായിരുന്ന കലൈമാമണി എസ് നടരാജന്‍ എന്ന ഗുരുവിന് കീഴില്‍ നൃത്ത പഠനം ആരംഭിക്കുന്നത്. 13 വയസു വരെ അവിടെയായിരുന്നു നൃത്തം പഠിച്ചത്. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും പാലക്കാട് വീട് വച്ച് അമ്മയ്ക്കൊപ്പം താമസമാക്കുകയും ആയിരുന്നു. തുടര്‍ന്നങ്ങോട്ട് കലോത്സവ വേദികളിലൂടെയായിരുന്നു മത്സരിച്ചത്. നൃത്ത പഠനത്തിനിടെയിലും പഠനം മികച്ച രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോയിരുന്നു.
അങ്ങനെയാണ് ബികോമിന് പാലക്കാട് വിക്ടോറിയ കോളേജില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വീണ്ടും നൃത്തപഠനം ആരംഭിക്കുവാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് റിഗാറ്റ ഗിരിജ ടീച്ചര്‍ക്കരികെ എത്തിയത്. ഒ!രു ദിവസം ഒരു പ്രോഗ്രാമിനു വേണ്ട്ി പ്രാക്ടീസ് ചെയ്യവേയാണ് സൂര്യാ കൃഷ്ണമൂര്‍ത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുകയും സൂര്യാ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുകയും ചെയ്തത്. അതായിരുന്നു ഒരു നര്‍ത്തകി എന്ന നിലയ്ക്ക് മേതില്‍ ദേവികയെ കൈപിടിച്ചു കയറ്റിയ ആദ്യ സംഭവം. മൂന്നു മാസത്തോളം നീണ്ട സൂര്യാ ടിവിയിലെ ജോലി രാജിവച്ച് ഫുള്‍ നര്‍ത്തകിയായി മാറുകയായിരുന്നു ദേവിക പിന്നെ.