സംസ്ഥാനമൊട്ടാകെയുള്ള ആതുരസ്ഥാപനങ്ങളിലെ അര്‍ഹരായവര്‍ക്ക് വീല്‍ചെയര്‍ എത്തിക്കാന്‍ നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് നിര്‍ദ്ധനരോഗികള്‍ക്ക് വീല്‍ചെയറുകള്‍ എത്തിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2024 ഡിസംബര്‍ 16 തിങ്കളാഴ്ച കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് സംസ്ഥാനതല ഉദ്ഘാടനം നടത്തും. പുനലൂര്‍ ബിഷപ്പ് അഭിവന്ദ്യ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഗാന്ധിഭവന്‍ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂര്‍ സോമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആതുരസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കാണ് ജില്ലാ അടിസ്ഥാനത്തില്‍ വീല്‍ചെയര്‍ വിതരണം നടത്തുന്നത്. നേരത്തെതന്നെ ആതുരസ്ഥാപനങ്ങള്‍ക്കായുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റുപകരണങ്ങളും നല്‍കിയിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഏറ്റവും പുതിയ
പദ്ധതിയാണ് സൗജന്യ വീല്‍ചെയര്‍ വിതരണം.