Latest News

ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ മുസ്ലിംഗങ്ങൾക്ക് ഇവൻ ഇബിലീസ് ക്രിസ്ത്യാനികൾക്കിടയിൽ അവനെരു പേരെയുള്ളു 'ലൂസിഫർ'; മോഹൻലാലിന്റെ വിവരണവുമായി എത്തിയ ട്രെയിലറിന് വമ്പൻ വരവേൽപ്പ്

Malayalilife
topbanner
ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ മുസ്ലിംഗങ്ങൾക്ക് ഇവൻ ഇബിലീസ് ക്രിസ്ത്യാനികൾക്കിടയിൽ അവനെരു പേരെയുള്ളു 'ലൂസിഫർ'; മോഹൻലാലിന്റെ വിവരണവുമായി എത്തിയ ട്രെയിലറിന് വമ്പൻ വരവേൽപ്പ്

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫർ' തിയേറ്ററുകളിലെത്താൻ ഏഴു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റീലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വകാര്യത. മോഹലാലിന്റെ വിവരണത്തോടെയാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. മണിക്കൂറുകൾക്കകം 20ലക്ഷത്തിലധികം ഡിജിറ്റൽ വ്യൂസാണ് ട്രെയിലർ സ്വന്തമാക്കിയത്.

ചിത്രത്തിന്റെ മൂഡ് വ്യക്തമാക്കുന്നതാണ് മോഹൻലാലിന്റെ വിവരണം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ട്രെയിലറിൽ അവതരിപ്പിക്കുന്നുണ്ട്.ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ലൂസിഫർ എന്നുറപ്പാണ്. ആരാധകരുടെ ആവേശം വാനോളം ഉയർത്താൻ വേണ്ടതെല്ലാം ട്രെയിലറിലുണ്ട്.

ഇതുവരെയുള്ള ചാർട്ടിങ് അനുസരിച്ച് തിരുവനന്തപുരം നഗരപരിധിയിൽ മാത്രം 51 പ്രദർശനങ്ങളുണ്ട് റിലീസ് ദിനം ചിത്രത്തിന്. പത്ത് തീയേറ്ററുകളിലായാണ് ഇത്. തിരുവനന്തപുരത്ത് ന്യൂ തീയേറ്ററിലാണ് ഏറ്റവുമധികം പ്രദർശനങ്ങൾ.ഒരു മോഹൻലാൽ ചിത്രം ആവറേജ് അഭിപ്രായം നേടിയാൽത്തന്നെ മെച്ചപ്പെട്ട ബോക്സ്ഓഫീസ് വിജയം നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ കാലങ്ങളായുള്ള വിലയിരുത്തൽ. ആ തരത്തിൽ പരിഗണിച്ചാൽ അടുത്തകാലത്ത് മലയാളസിനിമാലോകം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സിനിമകളിലൊന്നാണ് 'ലൂസിഫർ'. റിലീസ് തീയേറ്ററുകളുടെ എണ്ണത്തിലും ഞെട്ടിച്ചേക്കും ചിത്രം

ഇരുപത്തിയാറു നാളുകളിലായി റിലീസ് ചെയ്യപ്പെട്ട 'ലൂസിഫർ' ക്യാരക്റ്റർ പോസ്റ്ററുകൾ നൽകിയ ഉദ്വേഗവും ആവേശവും വർധിപ്പിക്കുകയാണ് പുതിയ ട്രെയിലറും. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും 'ലൂസിഫറി'നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

Read more topics: # Lucifer,# malayalam movie,# trailer
Lucifer malayalam movie trailer

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES