Latest News

കുറച്ചു കൂടി ഇന്‍ക്രഡുലെസ്്‌നസ് പ്രകടിപ്പിക്കാന്‍ പറഞ്ഞിട്ടും വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍; കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ' രാജു നേരത്തെ പറഞ്ഞില്ലേ..അതെന്താ എന്ന് ചോദിച്ചു; പൃഥ്വിയുടെ ജംഗ്ലിഷ് കേട്ട് മഞ്ജുവിന് കിളി പോയ കഥ

Malayalilife
 കുറച്ചു കൂടി ഇന്‍ക്രഡുലെസ്്‌നസ് പ്രകടിപ്പിക്കാന്‍ പറഞ്ഞിട്ടും വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍;  കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ' രാജു നേരത്തെ പറഞ്ഞില്ലേ..അതെന്താ എന്ന് ചോദിച്ചു; പൃഥ്വിയുടെ ജംഗ്ലിഷ് കേട്ട് മഞ്ജുവിന് കിളി പോയ കഥ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ തിയേറ്ററിലെത്താൻ ഒരുങ്ങുകയാണ്. ഷൂട്ടിങ് കഴിഞ്ഞ ചിത്രം അടുത്തമാസമാണ് റിലിസിനെത്തുക.മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്രോയ് എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളീ ഗോപിയുടെ സ്‌ക്രിപ്റ്റ് ആണ് പൃഥ്വി സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ലൊക്കേഷനിൽ സംവിധായകനായ പൃഥിയുടെ ഇംഗ്ലീഷിൽ കിളി പോയ മഞ്ജുവിന്റെ കഥ അനുഭവം പൃഥി തന്നെ പറയുകയാണ്.

തിരുവനന്തപുരം എംപി ശശി തരൂരിനൊപ്പമോ ചിലപ്പോഴൊക്കെ അദ്ദേഹത്തെ വെല്ലുന്നതോ ആണ് പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗമെന്ന് ആരാധകർ പറയുന്നത്. പൃഥിയുടെ ഇംഗ്ലീഷിന് സോഷ്യൽമീഡിയയിൽ ആരാധകർ ട്രോളാക്കി മാറ്റാറുമുണ്ട്. തന്റെ ഇംഗ്ലീഷ് വാക്ക് കേട്ട് മഞ്ജുവിന് ഉണ്ടായ അനുഭവം ആണ് പൃഥി പങ്ക് വച്ചത്.
.
ലൂസിഫറിന്റെ ലൊക്കേഷനിൽ വിവേക് ഒബ്റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്.'വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് ഞാൻ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാൻ പറഞ്ഞു, 'കുറച്ചു കൂടി Incredulounsess (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്'. മഞ്ജു തലയാട്ടി. ഞാൻ മോനിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു അടുക്കലെത്തി ചോദിച്ചു. ' രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ ...' സെറ്റിൽ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ 'ഇൻക്രഡുലെസ്നെസ്' അവിടത്തെ ചിരി വിഷയമായിരുന്നു''. പൃഥ്വി പറഞ്ഞു.

പൃഥിരാജ് പറഞ്ഞ ഈ വാക്കുകളുടെ പത്രകട്ടിങും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. വളരെ രസകരമായ കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്.

Read more topics: # Prithiraj,# lucifer,# manju warrier
Actor prithviraj shares Lucifer Shooting location funny moments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES