Latest News

27ാം ക്യാരക്ടർ പോസ്റ്ററിൽ ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ്; സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും അഭിനയിക്കും; ഇതിലും മികച്ച സർപ്രൈസ് സ്വപ്‌നങ്ങളിൽ മാത്രം

Malayalilife
27ാം ക്യാരക്ടർ പോസ്റ്ററിൽ ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ്; സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും അഭിനയിക്കും; ഇതിലും മികച്ച സർപ്രൈസ് സ്വപ്‌നങ്ങളിൽ മാത്രം

 ലൂസിഫറിന്റെ 27ാം ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ച് പൃഥ്വിരാജ് സുകുമാരൻ. സൈദ് മസൂദായി ലൂസിഫറിൽ സംവിധായകനും എത്തും. ആദ്യം 26ക്യാരക്ടർ പോസ്റ്റർ മാത്രമെ ഉള്ളുവെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് സർപ്രൈസായി 27ാം ക്യാരക്ടർ പോസ്റ്റർ ഉണ്ടെന്നും അത് ഇന്ന് 10മണിയോടെ പുറത്തുവിടുമെന്നും ലൂസിഫർ സിനിമയുടെ സംവിധായകൻ അറിയിച്ചത്.

ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. പല പ്രവചനങ്ങളും ഇതിനോടകം നടത്തിയിരുന്നു. എന്നാൽ ഇത് വൻ സർപ്രൈസ് ആയി പോയെന്നാണ് ആരാധകരുടെ പക്ഷം. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പയാമണിയുന്നു ചിത്രം 28ന് തിയേറ്ററിലെത്തും മോഹൻലാലിനെക്കൂടാതെ ടൊവിനാ, ഇന്ദ്രജിത്ത്,വിവേക് ഓബ്‌റോയി,ഷാജോൺ,മഞ്ജുവാര്യർ,നന്ദു,ബൈജു, തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിക്കും ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചത്.

Lucifer Malayalam movie 27th character poster Prithviraj as Zayed Masood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES