തന്റെ ഏറ്റവും വലിയ ആരാധിക, ഏറ്റവും ക്രൂരയായ വിമര്‍ശക,തന്റെ 24 മണിക്കൂര്‍ എന്റര്‍ടെയ്നര്‍; ഭാര്യ പ്രിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

Malayalilife
topbanner
തന്റെ ഏറ്റവും വലിയ ആരാധിക, ഏറ്റവും ക്രൂരയായ വിമര്‍ശക,തന്റെ 24 മണിക്കൂര്‍ എന്റര്‍ടെയ്നര്‍; ഭാര്യ പ്രിയയ്ക്ക്  ജന്മദിനാശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

നിയത്തി പ്രാവിലെയും നിറത്തിലെയും ചോക്ലേറ്റ്  ഹീറോ ആയി തിളങ്ങിയ ചാക്കോച്ചന്‍ ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത താരജോടികളാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. അനിയത്തിപ്രാവിലൂടെ സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകരാര്യതയാണ് ലഭിച്ചത്. തുടക്കം പ്രണയനായകനായിട്ടാണെങ്കിലും പിന്നീട് സീനിയേര്‍സ്, സ്പാനിഷ് മസാല, ഹൗ ഓര്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങളില്‍ നെഗറ്റീവ് വേഷങ്ങളും താരം ചെയ്തു. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് താരം താരം പലവട്ടം തെളിയിച്ചുകഴിഞ്ഞു.

പ്രണയനായകനായി നിറഞ്ഞുനിന്ന സമയം ഒട്ടെറെ ആരാധികമാരാണ് താരത്തിനുണ്ടായിരുന്നത്. താരം ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനും ആരാധകര്‍ക്ക് ആകാംഷയുണ്ടായിരുന്നു. എന്നാല്‍ പ്രിയയുമായി പ്രണയത്തിലായിരുന്ന ചാക്കോച്ചന്‍ സിനിമയില്‍ എത്തി അധികം വൈകാതെ വിവാഹിതനാകുകയും ചെയ്തു. അന്ന് എല്ലാവിധ സപ്പോര്‍ട്ടും നല്‍കി പ്രിയ ചാക്കോച്ചനൊപ്പമുണ്ട്. പ്രിയയോടെുളള താരത്തിന്റെ സ്‌നേഹം ചാക്കോച്ചന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇപ്പോള്‍ ഭാര്യയ്ക്ക്  പിറന്നാള്‍ ആശംസിച്ചു കൊണ്ടുളള ചാക്കോച്ചന്റെ കുറിപ്പും ഒപ്പമുളള ചിത്രവുമാണ് വൈറലാകുന്നത്. ഓ പ്രിയെ എന്ന അനിയത്തി പ്രാവിലെ ഗാനമാണ് താരം ആദ്യവരിയായി കുറിച്ചത്. അന്ന് ആ ഗാനരംഗത്തില്‍ പാടി അഭിനയിക്കുമ്പോള്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടിയുടെ  പേരാണ് താന്‍ പറയുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് താരം കുറിച്ചിരിക്കുന്നത്. 

തന്റെ ഏറ്റവും വലിയ ആരാധിക, ഏറ്റവും ക്രൂരയായ വിമര്‍ശക,തന്റെ 24 മണിക്കൂര്‍ എന്റര്‍ടെയ്‌നര്‍, തന്റെ മികച്ച വീട്ടമ്മ, ഏറ്റവും വലിയ സപ്പോര്‍ട്ട്, മികച്ച കോമഡി സെന്‍സുളള സ്ത്രീ എന്നൊക്ക ചാക്കോച്ചന്‍ പ്രിയയെക്കുറിച്ച് പറയുന്നുണ്ട്. എല്ലാ തരത്തിലും ഇത്തവണത്തെ പിറന്നാള്‍ പ്രിയയ്ക്ക് ഏറെ സ്‌പെഷ്യല്‍ ആണെന്ന് തനിക്ക് അറിയാമെന്നും നിന്റെ ജീവിതത്തില്‍ ഇനിയും കൂടുതല്‍ സന്തോഷങ്ങള്‍ ഉണ്ടാകട്ടെയെന്നും ചാക്കോച്ചന് കുറിപ്പില്‍ പറയുന്നു. പ്രിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് താരങ്ങളും എത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഇത്തവണത്തെ പിറന്നാളിന് കൂടുതല്‍ പ്രത്യേകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും 14ാമത്തെ വിവാഹ വാര്‍ഷികവും. വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച കുറിപ്പിലും ഇത്തവണത്തെ വിവാഹവാര്‍ഷികം തങ്ങള്‍ക്ക് ഏറെ സ്‌പെഷ്യല്‍ ആണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ എന്താണ് സ്‌പെഷ്യല്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രിയയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ കമന്റുകള്‍ ഇട്ടിരുന്നു. ഇന്റീരിയര്‍ ഡിസൈനിംഗിലും ആര്‍ക്കിടെക്ചറിലുമൊക്കെയാണ് പ്രിയയ്ക്ക് താല്‍പര്യമെന്ന് നേരത്തെ ചാക്കോച്ചന്‍ പറഞ്ഞിരുന്നു. പ്രിയയുടെ പിന്തുണയെക്കുറിച്ച് താരം എപ്പോഴും വാചാലനാവാറുണ്ട്.

Kunchakko boban wishing priya on her birthday

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES