Latest News

ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പം ഉള്ളത് ജൂനിയർ കുഞ്ചാക്കോയോ? സോഷ്യൽമീഡിയയിൽ വൈറലായി കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ചിത്രം

Malayalilife
ചാക്കോച്ചന്റെ അമ്മ മോളിക്കൊപ്പം ഉള്ളത് ജൂനിയർ കുഞ്ചാക്കോയോ? സോഷ്യൽമീഡിയയിൽ വൈറലായി കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ചിത്രം

മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ വാർത്ത മലയാളികൾ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് കുഞ്ഞുണ്ടായ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരത്തിന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഇതാണ് നമ്മൾകാത്തിരുന്ന ജൂനിയർ കുഞ്ചാക്കോ ബോബൻ എന്ന പേരിലാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ചിത്രമാണോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് രണ്ട് ദിവസം മുമ്പാണ് ആൺകുഞ്ഞ് പിറന്നത്. കുഞ്ചാക്കോ ജൂനിയർ സന്തോഷം അറിയിക്കുന്നു, എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി എന്നെഴുതിയ കുറിപ്പിനോടൊപ്പം മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കു വച്ചത്.ഇന്നലെയാണ് മകന്റെ മുഖം കാണുന്ന തരത്തിലുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയത്.

Kunchakko Boban newborn photo goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES