Latest News

ചാക്കോച്ചന്റെ പുതിയ ചിത്രം മാംഗല്യം തന്തുനാനേന'യുടെ ആഡിയോ പുറത്ത് ഇറങ്ങി; ചിത്രം ഈ മാസം 20ന് തിയറ്ററുകളിലെത്തും

Malayalilife
ചാക്കോച്ചന്റെ പുതിയ ചിത്രം മാംഗല്യം തന്തുനാനേന'യുടെ ആഡിയോ പുറത്ത് ഇറങ്ങി;  ചിത്രം ഈ മാസം 20ന് തിയറ്ററുകളിലെത്തും

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദന്‍ ചിത്രം 'മാംഗല്യം തന്തുനാനേന'യുടെ ആഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ നടന്നു. കല്യാണത്തിന്റെ ആഘോഷങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആണ് ആദ്യം പുറത്ത് വിട്ടത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകന്‍ കുഞ്ചാക്കോ ബോബന്‍, നായിക നിമിഷ സജയന്‍, ശാന്തികൃഷ്ണ തുടങ്ങിയവര്‍ ചടങ്ങില്‍ എത്തിയിരുന്നു. തന്റെ കഥാപാത്രത്തിനെക്കുറിച്ചും സിനിമയിലെ ചില രസകരമായ നിമിഷങ്ങളെക്കുറിച്ചും ചാക്കോച്ചന്‍ സംസാരിച്ചു. സിനിയര്‍ നായകന്റെകൂടെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നാല്‍ ചാക്കോച്ചന്‍ അങ്ങനെ അല്ലെയെന്ന് കൂടെ അഭിനയിച്ചപ്പോള്‍ മനസ്സിലായെന്നും നടി നിമിഷ പറഞ്ഞു.ചാക്കോച്ചന്റെ അമ്മയായി അഭിനയിക്കാന്‍ ഭാഗ്യംകിട്ടിയതിന്‍ താന്‍ സന്തോഷിക്കുന്നു എന്നായിരുന്നു ശാന്തി കൃഷ്ണയുടെ പ്രതികരണം, ഒപ്പം തന്നെ ഒരു സംവിധായകയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശാന്തി കൃഷ്ണ പറഞ്ഞു.  

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റര്‍ടെയ്നറാകും ചിത്രം എന്ന്  സംവിധായിക സൗമ്യ സദാനന്ദന്‍ പറഞ്ഞു. ജവാന്‍ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയര്‍ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച സൗമ്യയുടെ ആദ്യ സംവിധാന സംരഭമാണിത് .ഒരു പഴയ ബോംബ് കഥ എന്ന സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം എന്റര്‍ടെയ്ന്‍മെനന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഹരീഷ് കണാരന്‍, ഗോവിന്ത് പത്മസൂര, .രാധിക. പ്രയാഗ മാര്‍ട്ടിന്‍, വിഷ്ണു, ഗായിക മൃദുല എന്നിവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു. പണം ചിലവഴിക്കുന്നതില്‍ യാതൊരു കണക്കുമില്ലാത്ത ഭര്‍ത്താവിന്‍രെയും പണത്തിന് കൃത്യമായി കണക്കുവയ്ക്കുന്ന ഭാര്യയുടെയും കഥയാണ് മാംഗല്യം തന്തുനാനേനാ.

വ്യത്യസതമായ പശ്ചാതലത്തില്‍ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. ടോണിയാണ് ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് .സലീംകുമാര്‍ വിജയരാഘവന്‍, അലന്‍സിയര്‍, പെന്നാമ്മബാബു തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരവിന്ദ് കൃഷ്ണയാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Kunchacko Boban, Nimisha Sajayan, audio launch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES