Latest News

സിനിമകള്‍ കാണുമ്പോള്‍ പുതുതലമുറ കരുതുന്നത് വിവാഹജീവിതം എന്നത് കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്; വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം നിങ്ങളടക്കമുള്ള സംവിധായകരാണ്; കരണ്‍ ജോഹറിനോട് സാമന്തയുടെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife

രണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' എന്ന ടോക്ക് ഷോ വാര്‍ത്തകളില്‍ നിറയാറുണ്ട് പലപ്പോഴും.തെന്നിന്ത്യന്‍ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത അടുത്തിടെ പരിപാടിയില്‍ അതിഥിയായി എത്തിയതാണ് വാര്‍ത്തകളില് ഇടം പിടിക്കുന്നത്.പല അഭിനേതാക്കളുടെയും ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാന്‍ കാരണക്കാര്‍ കരണ്‍ ജോഹര്‍ അടക്കമുള്ള സംവിധായകരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമന്ത. 

വിവാഹത്തിനെ നിങ്ങള്‍ സിനിമകളിലൂടെ വളരെയധികം മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകള്‍, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകള്‍ കാണുമ്പോള്‍ പുതുതലമുറ കരുതുന്നത് വിവാഹജീവിതം എന്നത് കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്. 

എന്നാല്‍ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത പറഞ്ഞു. സിനിമാ താരം അക്ഷയ്കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തില്‍ പങ്കെടുത്തത്.

Read more topics: # സാമന്ത ,# കരണ്‍
Koffee with Karan Season Samantha Ruth Prabhu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES