തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിലുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്. ഇരുവരുടെയും പതിനഞ്ച് വര്‍ഷത്തെ പ്രണയമാണ് ഡിസംബര്‍ 12 ന് പൂവണിഞ്ഞത്.ഹൈന്ദവ ആചാര പ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ് താരം.
നടി ന്റെ ആദ്യ ബോളിവുഡ് സിനിമയായ 'ബേബി ജോണി'ന്റെ വിജയത്തിളക്കിലാണ്. ഇപ്പോഴിതാ മഞ്ഞച്ചരടില് താലി അണിഞ്ഞെത്തിയ നടിയുടെ വീഡിയോകളും ചിത്രങ്ങളും വൈറലാവുകയാണ് മിഡ്റിഫില്‍ കെട്ടുള്ള സില്‍വര്‍ ഷിമ്മറി ഡ്രസ്സിലും ചുവപ്പ് നിറത്തിലുള്ള ഗൗണിലും ഉള്ള നടിയുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത് ക്വാര്‍ട്ടര്‍ സ്ലീവുള്ള തൈ ഹൈ സ്ലിറ്റ് ഗൗണാണ് താരം. ആരെയും ആകര്‍ഷിക്കുന്ന മേക്കപ്പും മോഡേണ്‍ ലുക്കുമായി സ്റ്റൈലിഷ് ലുക്കിലെത്തിയ താരം തന്റെ മഞ്ഞച്ചരടിലെ മംഗല്യ സൂത്ര അണിഞ്ഞ് ട്രഡീഷണല്‍ ലുക്കില്‍ എലഗന്റായി തിളങ്ങി.
വിവാഹ ശേഷം ആദ്യമായി പൊതുവേദിയില്‍ താലിമാലയണിഞ്ഞ് എത്തിയിരിക്കുന്ന കീര്‍ത്തിയുടെ വീഡിയോ ആരാധകരുടെ മനം കവരുകയാണ്.വരുണ്‍ ധവാനും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന 'ബേബി ജോണ്‍' ഡിസംബര്‍ 20 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ബേബി ജോണ്‍'. ആറ്റ്ലി സംവിധാനം ചെയ്ത വിജയ് നായകനായ തമിഴ് ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്കാണ് 'ബേബി ജോണ്‍'.
കേരളത്തില്‍ ഉള്‍പ്പെടെ ചിത്രീകരിച്ച സിനിമയാണിത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വാമിഖ ഗബ്ബിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ അതീവ ഗ്ലാമറസ് റോളില്‍ കീര്‍ത്തി എത്തിയ ഗാനവും ഏറെ വൈറലായിരുന്നു.
മാത്രമല്ല സിനിമയുടെ ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. സല്മാന് ഖാന് അതിഥി വേഷത്തില്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത 'ഗീതാഞ്ജലി'യൂടെ സിനിമയിലേക്ക് എത്തി.
'രജിനി മുരുകനി'ല്‍ ശിവകാര്‍ത്തികേയനോടൊപ്പം അഭിനയിച്ചതിന് ശേഷം എ എല്‍ വിജയ് സംവിധാനം ചെയ്ത 'മായം' എന്ന ചിത്രത്തിലൂടെയാണ് തന്റേതായ സ്ഥാനം തമിഴില്‍ കീര്‍ത്തി ഉറപ്പിച്ചത്. പിന്നീട് തെലുഗു ചിത്രം 'മഹാനടി'യിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി.
v