ഇനി അജയ് ദേവ് ഗണിന്റെ നായിക; ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കീര്‍ത്തി സുരേഷ്

Malayalilife
topbanner
ഇനി അജയ് ദേവ് ഗണിന്റെ നായിക; ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി കീര്‍ത്തി സുരേഷ്

ലയാളിയെങ്കിലും തമിഴിലും തെലുങ്കിലും ഏറെ പ്രിയങ്കരിയായ താരമാണ് കീര്‍ത്തി സുരേഷ്. വളരെ ചെറിയ സമയം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി ഇപ്പോളിതാ മലയാളവും തമിഴും തെലുങ്കും കന്നഡയും കടന്ന് ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. അജയ് ദേവ്ഗണിന്റെ നായികയയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.

'ബധായി ഹോ' സംവിധായകന്‍ അമിത് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ്. അജയ് സയിദിന്റെ വേഷത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായി കീര്‍ത്തി അഭിനയിക്കും. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ കോച്ച് ആയിരുന്നു സയിദ്. ചിത്രം പ്രീ പ്രൊഡക്ഷന്റെ അവസാന ഘടത്തിലാണ്. മഹാനടിയിലെ പ്രകടനം തെന്നിന്ത്യയില്‍ കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. മുരുഗദോസിന്റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മുരുഗദോസിന്റെ സര്‍ക്കാറിലും കീര്‍ത്തി നായികയായിരുന്നു.

തെലുങ്കില്‍ മഹാനടിയിലെ അഭിനയം കീര്‍ത്തിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്ന സമയത്തായിരുന്നു ബോളിവുഡില്‍ നിന്നും കീര്‍ത്തിയെത്തേടി അവസരം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ + വന്നിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.

ഓ ആര്‍ മുരുഗദോസ്സിന്റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരുഗദോസിന്റെ സര്‍ക്കാറിലും കീര്‍ത്തി നായികയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Keerthi Suresh entry to Bollywood as heroine of Ajay Devgon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES