Latest News

വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കും എന്നേ പറയാനൊള്ളു; കിം കര്‍ദാഷിയാനെ കോപ്പിയടിച്ചു എന്ന വിവാദത്തില്‍ കത്രീനയ്ക്ക് പറയാനുള്ളത്

Malayalilife
 വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കും എന്നേ പറയാനൊള്ളു; കിം കര്‍ദാഷിയാനെ കോപ്പിയടിച്ചു എന്ന വിവാദത്തില്‍ കത്രീനയ്ക്ക് പറയാനുള്ളത്

ബോളിവുഡ് നടി കത്രീന കൈഫ് അവതരിപ്പിച്ചിരിക്കുന്ന കെയ് എന്ന പുതിയ ബ്യൂട്ടി ബ്രാന്‍ഡ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും അടക്കമുള്ള പ്രമുഖര്‍ അണിനിരന്ന പരസ്യമാണ് കെയ് എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചത്. എന്നാല്‍ ബ്രാന്‍ഡ് തുടങ്ങുന്നതിനെക്കുറിച്ച് അറിയിച്ചുകൊണ്ട് കത്രീന പങ്കുവച്ച ആദ്യ ഫോട്ടോ ആഡ് ആണ് ഇപ്പോള്‍ കോപ്പിയടി വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്‍ദാഷിയാന്‍ അവരുടെ കോസ്മെറ്റിക് ബ്രാന്‍ഡ് അവതരിപ്പിച്ചതിനു സമാനമായിരുന്നു കത്രീനയുടെ നടപടികള്‍  എന്നാണ് പ്രധാനമായി നേരിടുന്ന ആരോപണം. ബ്രാഡിന്റെ പേരില്‍ പോലും സമാനതകള്‍ ഉണ്ടെന്നും ആരോപിക്കപ്പെട്ടു.
രണ്ടു പരസ്യങ്ങളും പൂര്‍ണ്ണമായും ഒരുപോലുള്ളവയാണെന്നും കത്രീന ഇത് കോപ്പിയടിച്ചെന്നുമാണ് ആരോപണമുയരുന്നത്. എന്നാല്‍ ഈ വിമര്‍ശനത്തോട് പ്രതികരിച്ച താരം കോപ്പിയടി ആരോപണത്തെ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം വളരെ തന്ത്രപരമായാണ് കത്രീന ഈ വിവാദത്തെ നേരിട്ടത്

വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിക്കും, എന്ന് മാത്രമേ എനിക്ക് പറയാനൊള്ളു', എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള കത്രീനയുടെ മറുപടി.ഈ മാസം 16-ാം തിയതിയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള വാര്‍ത്ത കത്രീന ആരാധകരുമായി പങ്കുവച്ചത്. രണ്ട് വര്‍ഷത്തെ തന്റെ സ്വപ്നമാണ് കെയ് എന്നുപറഞ്ഞ് ഒരുപാട് സന്തോത്തോടെയാണ് താരം ആരാധകരെ ബ്രാന്‍ഡിനെക്കുറിച്ച് അറിയിച്ചത്. ഇതിനൊപ്പം പങ്കുവച്ച പരസ്യമാണ് ഇപ്പോള്‍ വിവാദമായത്.

Katrina Kaif reacts to allegations that she copied Kim Kardashian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES