ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ഗര്‍ഭിണിയായ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലാണ് വിവരം ഔദ്യോഗികമായി പുറത്തുവന്നത്. നിറവയറുമായി നില്‍ക്കുന്ന കത്രീനയുടെ വയറില്‍ കൈ ചേര്‍ത്തുപിടിച്ച് സന്തോഷത്തോടെ നിന്ന വിക്കിയുമായുള്ള ചിത്രം, ആരാധകരും സഹപ്രവര്‍ത്തകരും ആവേശത്തോടെ സ്വീകരിച്ചു. ''ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം ആരംഭിക്കുന്നു'' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
നിരവധിപേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുകള്‍ പങ്കുവെച്ചത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2021 ഡിസംബറില്‍ ഇരുവരും വിവാഹിതരായിരുന്നു. സ്വകാര്യമായി നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.