തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തി ശ്രദ്ധേയമായ നടിയാണ് കനിഹ. തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മോഹലാലിന്റെ പുതിയ ചിത്രം ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു. 6 ആഴ്ചയെടുത്ത് 5 കിലോ കുറച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. സിനിമയ്ക്ക് വേണ്ടിയല്ല ഇപ്പോള്‍ താന്‍ വണ്ണം കുറച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. കൃത്യമായ വര്‍ക്കൗട്ടലൂടെയും ചിട്ടയായ പരിശ്രമത്തിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് കനിഹ പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോള്‍ പല ചാനലുകളില്‍ അതിഥിയായി എത്തുന്ന താരം കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകര്‍ പറയുന്നത്. നിമിഷനേരം കൊണ്ട് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ നിന്നും അപ്രത്യക്ഷമാവാറുണ്ടെങ്കിലും കൃത്യമായ ഇടവേളയ്ക്ക് ശേഷം താരം തിരികെ എത്താറുണ്ട്