മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മോഹലാലിന്റെ പുതിയ ചിത്രം ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
വിവാഹശേഷവും സിനിമയിലും സോഷ്യല്‍മീഡിയയിലും സജീവസാന്നിധ്യമുള്ള നടിയാണ് കനിഹ. തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ആരാധകരുള്ള നടി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവക്കാറുണ്ട്.രസകരമായ വീഡിയോയും ഫോട്ടോകളും എല്ലാം പങ്കുവെച്ച് കനിഹ ആരാധകരുടെ കൈയടി വാങ്ങാറുണ്ട്. ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തില്‍ മലയാളത്തിലെ താരങ്ങളെക്കാളും ഒരുപടി മുന്നിലാണ് തമിഴകത്തെ അഭിനേതാക്കള്‍. ഇത്തവണ പുതിയ വ്യായാമ മുറയുമായാണ് താരം എത്തിയിരിക്കുന്നത്.ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പരിശീലകരുടെ സഹായമില്ലാതെയാണ് തങ്ങള്‍ ഇത് ചെയ്തത് എന്നാണ് താരം പറയുന്നത്.രണ്ടാമത്തെ ശ്രമത്തില്‍ തന്നെ തങ്ങള്‍വിജയം കണ്ടു എന്നാണ് കനിഹ പറയുന്നത്. രസകരമായ ചലഞ്ച് ഏറ്റെടുക്കാനും കനിഹ ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.എന്തായാലും നടിയുടെ പുതിയ ചലഞ്ച് ആരാധകരും ഏറ്റെടുത്തേക്കും. വീഡിയോയ്ക്ക് ഏറെ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സിനിമയിലായാലും ജീവിതത്തിലായാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് താന്‍ നല്‍കുന്നതെന്ന് താരം പറയുന്നു.മുന്‍പ് 6 ആഴ്ചയെടുത്ത് 5 കിലോ കുറച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൃത്യമായ വര്‍ക്കൗട്ടലൂടെയും ചിട്ടയായ പരിശ്രമത്തിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് കനിഹ പറഞ്ഞിരുന്നു.