മലയാള സിനിമയുടെ ഭാഗ്യ ദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. ബഹുഭാഷാ ചിത്രങ്ങളിലൂടെ അഭിനയത്തില്‍ തിളങ്ങിയ കനിഹ മലയാളത്തില്‍ കഥാമൂല്യമൂല്യമുളള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം കനിഹ പങ്കു വച്ചതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ നടിയാണ് കനിഹ. ചുരുങ്ങിയ കാലം കൊണ്ടു മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം അഭിനയിക്കാന്‍ നടിക്കു സാധിച്ചു.വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും ആയ ശേഷവും സിനിമയില്‍ സജീവമാണ് താരം. അബ്രാഹാമിന്റെ സന്തതികള്‍ എന്ന മമ്മൂക്ക ചിത്രത്തില്‍ വക്കീല്‍ വേഷത്തില്‍ കനിഹ എത്തിയിരുന്നു. ഇന്ന് റിലീസ് ആകുന്ന ഡ്രാമയാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കനിഹയുടെ മറ്റൊരു ചിത്രം.
അതേസമയം തന്റെ പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ഒരു അനുഭവം കനിഹ പങ്കുവച്ചതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം സംഭവം തുറന്നു പറഞ്ഞത്. പാരീസിലെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ തന്റെ വേഷം കണ്ട് തന്നെ അവിടെയുളളവര്‍ അകത്തേയ്ക്കു കയറ്റാന്‍ പോലും അനുവദിച്ചില്ല എന്നാണ് കനിഹ പറയുന്നത്.
വളരെ സിബിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു തന്റെ വേഷമെന്നും. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരുന്നിരുന്നതെന്നും താരം പറയുന്നു. തന്റെ വേഷം കണ്ടിട്ട് അകത്തേയ്ക്ക് കയറ്റാന്‍ പോലും കൂട്ടാക്കാതെ റെസ്റ്ററന്റുകാര്‍ ഇറങ്ങിപോകാന്‍ പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു എന്നും കനിഹ പറയുന്നു. പിന്നീട് താന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്. തുടര്‍ന്ന് ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്തുവെന്നും കനിഹ പറയുന്നു
ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുബോള്‍ കുറച്ചു മലയാളികള്‍ വന്ന് അടുത്തു വന്ന് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആരംഭിച്ചുവെന്നും ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ വന്ന താന്‍ സെലിബ്രിറ്റി ആണെന്് അറിയാതെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിനു ക്ഷമ പറഞ്ഞെന്നും കനിഹ പറയുന്നു.