Latest News

വിവാദങ്ങളുടെ കളിത്തോഴി രാഖി സാവന്തിന് പണി കൊടുത്ത് ഗുസ്തി താരം; വെല്ലുവിളിച്ച് ഗുസ്തി താരത്തിന്റെ ഇടി കൊണ്ട് വീണ നടിയുടെ വീഡിയോ വൈറല്‍

Malayalilife
വിവാദങ്ങളുടെ കളിത്തോഴി രാഖി സാവന്തിന് പണി കൊടുത്ത് ഗുസ്തി താരം; വെല്ലുവിളിച്ച് ഗുസ്തി താരത്തിന്റെ ഇടി കൊണ്ട് വീണ നടിയുടെ വീഡിയോ വൈറല്‍

വിവാദങ്ങളിലൂടെ ഇടം പിടിച്ച ബോളിവുഡ് താരമായ രാഖി സാവന്ത് പുതുതായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഗുസ്തി താരത്തിന്റെ ഇടികൊണ്ട് വീണാണ്. ഈ അടുത്ത് മീ ടു ആരോപണങ്ങളില്‍ തനുശ്രീ ദത്തയ്‌ക്കെതിരെ വന്നിരുന്നു താരം. ഇപ്പോഴിതാ ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് വീണ നടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.ഇടികൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നും രാഖിയെ കുറിച്ച് പുറത്തു വരുന്നുണ്ട്.

ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ നടന്ന കോണ്ടിനെന്റല്‍ റസ്ലിങ് എന്റര്‍ടെയിന്മെന്റ് മാച്ചിനിടെയാണ് താരത്തിന് ഇടി കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. പഞ്ചകുലയിലെ തൊ ലാല്‍ ദേവി സ്റ്റേഡിയത്തില്‍ വെച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരമെന്നും വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗില്‍ കയറിയ രാഖിക്ക് മത്സരത്തിനിടയില്‍ പരിക്കേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്.

ഗുസ്തിയുടെയും പരിക്കേല്‍ക്കുന്നതിന്റെയും വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രാഖിയും പങ്കുവച്ചിട്ടുണ്ട്.  തന്നെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്ന് രാഖി ഇന്‍സ്റ്റഗ്രാമില്‍ ആരോപിക്കുകയും ചെയ്തു. നേരത്തെ മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം. ഞാന്‍ നൃത്തം ചെയ്ത് ആരാധകരെ രസിപ്പിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഏവരും തന്നോടൊപ്പം നില്‍ക്കണമെന്നും രാഖി തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

bollywood actress,rakhi sawanth, video,wrestling,challenge

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES