ത്സാന്‍സി റാണിയായി ബോളിവുഡ് നടി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് 'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ത്സാന്‍സി ' എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇപ്പോള്‍ തലപൊക്കിവരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് സോനു സൂദ് ചിത്രത്തില്‍ നിന്ന് പിന്മാറിയതാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നടന് സോനു സൂദിനെതിരെ നിരവധി ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തിയിരുന്നു. മണികര്‍ണികയുമായി സോനു സൂദ് സഹകരിക്കാത്തത് സ്ത്രീ സംവിധായകരുടെ കീഴില്‍ ജോലി ചെയ്യാന്‍ നടന് മടിയുള്ളതുകൊണ്ടാണെന്ന് കങ്കണ റണാവത്ത് പറയുന്നു.
താന്‍ സോനുവിനെ കഴിഞ്ഞ വര്‍ഷത്തെ ഷൂട്ടിന് ശേഷം കണ്ടിട്ടില്ല. അദ്ദേഹം വേറെ ചിത്രത്തിന്റെ ചിത്രീകരണ ജോലികളുമായി തിരിക്കലായിരുന്നു. മറ്റു അഭിനേതാക്കളു മായിട്ടുള്ള കോമ്പിനേഷന്‍ സീന്‍ പോലും അഭിനയിക്കാന്‍ സോനു വന്നില്ല. നിര്‍മ്മാതാക്കളും എഴുത്തുകാരും അദ്ദേഹവുമായി സംസാരിച്ചിരുന്നു. തന്നെ കാണാന്‍ സോനു വിസമ്മതിച്ചു. വനിതാ സംവിധായകുടെ കീഴില്‍ തനിക്ക് അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് സോനു പറഞ്ഞതെന്നു കങ്കണ പറയുന്നു.
തുടര്‍ന്ന് കങ്കണയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സോനു ഇപ്പോള്‍ ,കങ്കണ എന്റെ സുഹൃത്താണ്. അതിന് മാറ്റവുമില്ല പക്ഷേ അവര്‍ പതിവുപോലെ ഇരവാദവും സ്ത്രീ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ്. സംവിധാനം ചെയ്യുന്ന വ്യക്തിയുടെ ലിംഗം എനിക്ക് വിഷയമല്ല. ഞാന്‍ ഫറാ ഖാനൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരുമായി എനിക്ക് നല്ല സമവാക്യമുണ്ടായിരുന്നു. കങ്കണ തനിക്കെതിരേ ഉന്നയിച്ചിരിക്കുന്നതെല്ലാം അസംബന്ധമാണ്' - സോനു സൂദ് പറയുന്നു.
കങ്കണയുമായുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് സോനുപിന്വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സംവിധായികയുടെ സ്ഥാനത്താണ് കങ്കണയെന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്കാതിരിക്കാനുള്ള നീക്കങ്ങള്‍ നടി നടത്തുന്നുണ്ടെന്നും സോനു ആരോപിക്കുന്നു. ആരെയും ഭരിക്കാന്‍ വരുന്ന കങ്കണയുടെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കുന്നു.