ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു...! 'അയേണ്‍ ലേഡി' യായി എത്തുന്നത് നിത്യമേനോന്‍ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 ജയലളിതയുടെ ജീവിതകഥ സിനിമയാകുന്നു...! 'അയേണ്‍ ലേഡി' യായി എത്തുന്നത് നിത്യമേനോന്‍ ; ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് രാഷ്ട്രീയത്തില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി ഇറങ്ങുന്ന പുതിയ ചിത്രം അയേണ്‍ ലേഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയലളിതയുടെ  ചരമ വാര്‍ഷിക ദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നിത്യമേനോന്‍ ആണ് ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിക്കുന്നത്. 

கருணை கொண்ட மனிதரெல்லாம்
கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3

— A Priyadhaarshini (@priyadhaarshini) December 5, 2018

 

 

ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.  ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഇടമായി നിലകൊണ്ട പോയസ് ഗാര്‍ഡനാണ് ആദ്യ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
ജയലളിതയുടെ തോഴി ശശികലയുടെ വേഷത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ എത്തുമെന്നാണ് സൂചന.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ പ്രിയദര്‍ശിനി ആണ്. വ്യത്യസ്തമായ ജീവിതം നയിച്ച ജയലളിതയ്ക്ക് ആദരവായി ഒരു സിനിമ ഒരുക്കുകയെന്നത് കടമയാണെന്നും തമിഴിനു പുറമേ, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തെത്തിക്കാന്‍ ശ്രമിക്കുമെന്നും പ്രിയദര്‍ശിനി പറയുന്നു. എഎല്‍ വിജയ്, ഭാരതി രാജ തുടങ്ങിയവരും ജയലളിതയുടെ രാഷ്ട്രീയ ജീവിതം സിനിമയാക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു.  സിനിമ 2019 ഫെബ്രുവരി മാസത്തിലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


 

iron lady,jayalalitha,autobiography,nithyamenon,first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES