Latest News

തീര്‍ത്തും സ്വപ്നതുല്യമായ പശ്ചാത്തലത്തില്‍ ഏറ്റവും ദയയുള്ള ആ പെണ്‍കുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹംചെയ്യുന്നതിന് താന്‍ സാക്ഷിയായി; അവള്‍ അവനിലേക്ക് വെച്ച ഓരോ ചുവടും അനുഭവിച്ചറിയാമായിരുന്നു; വിജയ് ദേവരകൊണ്ട - രശ്മിക  വിവാഹം നേരില്‍ കണ്ട അനുഭവ കുറിപ്പുമായി കല്യാണി പ്രിയദര്‍ശന്‍; വിവാഹശേഷം ക്യാമറക്ക് മുന്നിലെത്തി താരദമ്പതികളും

Malayalilife
തീര്‍ത്തും സ്വപ്നതുല്യമായ പശ്ചാത്തലത്തില്‍ ഏറ്റവും ദയയുള്ള ആ പെണ്‍കുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹംചെയ്യുന്നതിന് താന്‍ സാക്ഷിയായി; അവള്‍ അവനിലേക്ക് വെച്ച ഓരോ ചുവടും അനുഭവിച്ചറിയാമായിരുന്നു; വിജയ് ദേവരകൊണ്ട - രശ്മിക  വിവാഹം നേരില്‍ കണ്ട അനുഭവ കുറിപ്പുമായി കല്യാണി പ്രിയദര്‍ശന്‍; വിവാഹശേഷം ക്യാമറക്ക് മുന്നിലെത്തി താരദമ്പതികളും

ഉദയ്പൂരില്‍ വച്ച് നടന്ന നടന്‍ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹച്ചടങ്ങിലെ ദൃശ്യങ്ങള്‍ ആരുടെയും മനസിനെ ആനന്ദിപ്പിക്കുന്നതായിരുന്നു. നവദമ്പതികളെ വിവാഹവേഷത്തില്‍ കണ്ടാല്‍ രാമനും സീതയും, പരമശിവനും പാര്‍വതിയും പോലെയുണ്ട് എന്ന് പലരും കണ്ടെത്തി. താരങ്ങള്‍ എങ്കില്‍ പോലും വളരെ വേണ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഉദയ്പൂരിലെ വിവാഹവേദിയിലേക്ക് ക്ഷണം.

പരമ്പരാഗതമായ ചുവന്ന നിറത്തിലെ സാരി അണിഞ്ഞ രശ്മിക, അതിനു അനുയോജ്യമായ സ്വര്‍ണാഭരണങ്ങളും അണിഞ്ഞിരുന്നു. ഓഫ്-വൈറ്റ് മുണ്ടും, സ്വര്‍ണാഭരണങ്ങളും ചുവന്ന പട്ടിലെ ഉത്തരീയവുമായിരുന്നു ദേവരകൊണ്ടയുടെ വേഷം. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടതും, രണ്ടുപേരും അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ വിവാഹചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റ് ചെയ്തു.

എന്നാല്‍ വിവാഹത്തിനു സാക്ഷ്യം വഹിച്ച നടി കല്യാണി പ്രിയദര്‍ശന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിലുണ്ടായിരുന്നത്. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളിലൊരാളായിരുന്നു മലയാളത്തിന്റെ പ്രിയതാരം കല്യാണി.

''വിസ്മയിപ്പിക്കുന്ന പശ്ചാത്തലത്തില്‍, ഏറ്റവും ദയയുള്ള ആ പെണ്‍കുട്ടി അവളുടെ അടുത്ത സുഹൃത്തിനെ വിവാഹംചെയ്യുന്നതിന് ഞാന്‍ സാക്ഷിയായി. പുറംതിരിഞ്ഞ് അയാള്‍ അവള്‍ക്കുവേണ്ടി കാത്തിരിക്കവെ, അവനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ അവളുടെ ഓരോ ചുവടിലേയും ഭാരം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞു.സാവധാനത്തില്‍ ഉറച്ചശ്വാസവുമായി അവള്‍ നടക്കുമ്പോള്‍ ആ നിറഞ്ഞ കണ്ണുകളില്‍ എല്ലാമുണ്ടായിരുന്നു. പ്രയത്നവും ബഹുമാനവും ഗാഢസൗഹൃദവുംകൊണ്ട് വളര്‍ത്തിയെടുത്ത സ്നേഹത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രിയപ്പെട്ട രശ്മികയ്ക്കും വിജയ്യ്ക്കും ആശംസകള്‍. ഇത് ഏറ്റവും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ. '',-രശ്മികയുടെ വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി കുറിച്ചു.

വിവാഹത്തിന് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ചിത്രങ്ങള്‍ വൈറലാകുന്നത്.
റിസപ്ഷനായി ഹൈദരാബാദിലേക്ക് പോകാനിറങ്ങിയപ്പോഴാണ് നവദമ്പതികള്‍ പാപ്പരാസികള്‍ക്ക് മുന്നിലെത്തിയത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നനിലയിലുളള രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധിപ്പേരാണ് നവദമ്പതികള്‍ക്ക് ആശംസകളറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നത്. 

രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മികയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുളള തെലുങ്ക് രീതിയിലുളള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകള്‍ കര്‍ണാടകയിലെ കൂര്‍ഗിലായതിനാല്‍ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുളള കൊടവ ചടങ്ങിലും വിവാഹച്ചടങ്ങുകള്‍ നടത്തി. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.<
 

Kalyani Priyadarshan Vijay Rashmika Dreamy Udaipur Wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES