കലാഭവനില്‍ മിമിക്രി പയറ്റിതെളിഞ്ഞ് മലയാളത്തില്‍ ഹാസ്യതാരമായി എത്തിയ നടനാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യനടനില്‍ നിന്നും സ്വഭാവവേഷങ്ങളിലും പിന്നീട് വില്ലന്‍ വേഷങ്ങളിലും ഷാജോണ്‍ മലയാളി മനസില്‍ ഇടം പിടിച്ചു. ദൃശ്യം എന്ന സിനിമയിലെ വില്ലനായ കോണ്‍സ്റ്റബിള്‍ സഹദേവനാണ് ഷാജോണിന്റെ കരിയര്‍ ബ്രേക്കായ ചിത്രം. പിന്നീട് ലൂസിഫറിലും പഴയ ബോംബ് കഥ എന്ന ചിത്രത്തിലുമെല്ലാം വില്ലനായി ഷാജോണ്‍ തിളങ്ങിയിരുന്നു. ബ്രദേഴ്‌സ് ഡേ എന്ന പൃഥ്വിരാജ് ചിത്രം സംവിധാനം ചെയ്തതും ഷാജോണ്‍ ആണ്.
ഡിനിയാണ് ഷാജോണിന്റെ ഭാര്യ. ഹന്ന എന്ന് പേരുള്ള മകളും യോഹാന്‍ എന്ന് പേരുള്ള മകനും ഷാജോണിനുണ്ട്. തങ്ങളുടേത് പ്രണയ വിവാഹമായിരിന്നുവെന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഷാജോണ്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു ഗള്‍ഫ് ഷോയുടെ ഇടയിലാണ് താന്‍ ഡിനിയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞതെന്നാണ് ഷാജോണ്‍ പറഞ്ഞിട്ടുള്ളത്. കോട്ടയം നസീറിനൊപ്പം ഒരു ഗള്‍ഫ് ഷോയ്ക്ക് പോയപ്പോഴാണ് ഡാന്‍സര്‍ ടീമിനൊപ്പമുള്ള ഡിനിയോട് ഷാജോണ്‍ മനസ്സ് തുറന്നത്. മിസ് തൃശൂര്‍ പട്ടം ഉള്‍പ്പെടെ നേടിയിട്ടുള്ളയാളാണ് ഡിനി. ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ തനിക്കും കുഴപ്പമില്ലെന്നുള്ള ഡിനിയുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് ഷാജോണ്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായത്.
ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പമുള്ള ഷാജോണിന്റെ ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പതിനാറാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഷാജോണ്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'മനോഹരമായ 16 വര്‍ഷങ്ങള്‍ക്ക് ദൈവത്തിന് നന്ദി' എന്നാണ് അദ്ദേഹം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ഷാജോണ്‍ പങ്കുവെച്ച ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. 2004-ല്‍ ആയിരുന്നു ഷാജോണും ഡിനിയും വിവാഹിതരായത്. 1999ല്‍ മൈഡിയര്‍ കരടിയിലൂടെ സിനിമാലോകത്തെത്തിയ ഷാജോണ്‍ ഇതുവരെ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ റിട്ടയര്‍ ചെയ്ത എ.എസ്.ഐ. ജോണിന്റേയും റിട്ടയര്‍ ചെയ്ത നഴ്‌സായ റെജീനയുടേയും മകനാണ് ഷാജോണ്‍ ജനിച്ചത്. മിമിക്രി കലാകാരനായ ഷിബു ജോണ്‍ എന്നൊരു സഹോദരനും ഇദ്ദേഹത്തിനുണ്ട്.
Thank you God..for beautiful 16 years..☺️☺️☺️☺️
Posted by Kalabhavan Shajohn on Tuesday, October 27, 2020