മാസ് ഗെറ്റപ്പില്‍ ആക്ഷന്‍ ത്രില്ലറുമായി ചിയാന്‍ വിക്രം...! താരത്തിന്റെ കിടിലന്‍ ലുക്ക് കണ്ട് കണ്ണു തള്ളി ആരാധകര്‍

Malayalilife
മാസ് ഗെറ്റപ്പില്‍ ആക്ഷന്‍ ത്രില്ലറുമായി ചിയാന്‍ വിക്രം...! താരത്തിന്റെ കിടിലന്‍ ലുക്ക് കണ്ട് കണ്ണു തള്ളി ആരാധകര്‍

ഉലകനായകന്‍ കമല്‍ ഹാസന്റെ നിര്‍മാണത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കദരം കൊണ്ടേന്‍ ടീസറിന് വമ്പന്‍ വരവേല്‍പ്പ്്. റീലിസ് ചെയ്ത രണ്ട് ദിവസത്തിനുള്ളില്‍ 2 മില്ല്യണ്‍ വ്യൂസും കടന്നുകൊണ്ടാണ് ആരാധകര്‍ ടീസര്‍ ഏറ്റെടുത്തത്. മാസ് ലുക്കില്‍ എത്തുന്ന ചിയാന്‍ വിക്രം തന്നെയാണ് ചിത്ത്രതിന്റെ ഹെലൈറ്റ്. ആരാധകരുടെ ആവേശത്തിന് തിരികൊളുത്തിയാണ് ടീസര്‍ എത്തിയത്.

സേഫ്റ്റി എക്സ്സ്പെര്‍ട്ടായി വിക്രം എത്തുന്ന ചിത്രത്തിന്റെ ടീസര്‍ വിക്രത്തിന്റെ ലുക്ക് കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഏറെ പ്രതീക്ഷ പകരുന്നതാണ്. ലെനയും ഒരു പ്രധാനവേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. തകര്‍പ്പന്‍ മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 

സ്‌പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റ് ആയിട്ടാണ് വിക്രം എത്തുന്നത്. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56-ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. ഹാസന്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മലയാളി നടി ലെനയും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസ് റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിംഗ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2, പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. സ്വാമി2 ആണ് വിക്രമിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിയാന്‍ വിക്രമിന്റെ 56ാമത് സിനിമകൂടിയാണ് കദരം കൊണ്ടന്‍.


Kadaram Kondan Teaser,Kamal Haasan,Chiyaan Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES