Latest News

ഇതീക്കൂടുതൽ പറഞ്ഞാൽ നീ താങ്ങുവോടെ', നന്ദുവിന്റെ വിവരണത്തിൽ കാപ്പ മോഷൻ പോസ്റ്റർ; വീഡിയോ റീലീസ് ചെയ്തത് മമ്മൂട്ടിയും മോഹൻലാലും ചേർന്ന്

Malayalilife
ഇതീക്കൂടുതൽ പറഞ്ഞാൽ നീ താങ്ങുവോടെ', നന്ദുവിന്റെ വിവരണത്തിൽ കാപ്പ മോഷൻ പോസ്റ്റർ; വീഡിയോ റീലീസ് ചെയ്തത് മമ്മൂട്ടിയും മോഹൻലാലും ചേർന്ന്

തിരുവനന്തപുരം: പൃഥ്വിരാജിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ ബിഗ് 'എം'സായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റർ ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്.

ആസിഫ് അലിയും അന്നാ ബെന്നുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ നന്ദുവിന്റെ ശബ്ദത്തിലൂടെയുള്ള വിവരണത്തിലൂടെയാണ് പോസ്റ്റർ. ദി റിങ് ഓഫ് ഡെത്ത് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം.

ജി ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ആണ്. ജൂണിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് രണ്ടാംതരംഗത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

Read more topics: # KAPPA MOVIE,# MOTION POSTER
KAPPA MOVIE MOTION POSTER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES