Latest News

കല്യാണ ആഘോഷം തുടങ്ങി;ബേസില്‍ പൃഥിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍' ഗാനം പുറത്ത്

Malayalilife
കല്യാണ ആഘോഷം തുടങ്ങി;ബേസില്‍ പൃഥിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍' ഗാനം പുറത്ത്

യ ജയ ജയ ജയ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഗുരുവായൂരമ്പല നടയില്‍' മെയ് 16-ന് തിയേറ്ററുകളില്‍ എത്തുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. കെ ഫോര്‍ കല്ല്യാണം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. സുഹൈല്‍ കോയയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

ഒരു കല്ല്യാണവും തുടര്‍ന്ന് രണ്ട് കുടുംബങ്ങളില്‍ ഉടലെടുക്കുന്ന സംഭവവികാസങ്ങളുമാണ് കോമഡി- എന്റര്‍ടൈനര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. തമിഴ് താരം യോഗി ബാബു ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജഗദീഷ്, ബൈജു, ഇര്‍ഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ ആണ്.

K For Kalyanam Video Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES