എഴുത്തുകാരനും നടനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് വിവാഹിതനായി. സോഷ്യല്‍ മീഡിയയിലൂടെയാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹമെന്നും വേണ്ടപ്പെട്ടവര്‍ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളു വെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചാണ് ജോസഫ് ഇക്കാര്യങ്ങള്‍ കുറിച്ചത്.
'ഇന്ന് ഞങ്ങള്‍ വിവാഹിതരായി, വധുവിന്റെ പേര് ആന്‍. എന്റെ ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം. എന്റെ കുടുംബവും, ആനിന്റെ കുടുംബവും, വിവാഹം നടത്തിയ സുഹൃത്തുക്കളായിട്ടുള്ള പുരോഹിതരും, ഏറ്റവും വേണ്ടപ്പെട്ടവരായ ഈശോയും ഫാമിലിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യര്‍ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് വിവാഹം', ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
എഴുത്തുകാരനും റേഡിയോ ജോക്കിയും മാത്രമല്ല ജോസഫ് കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തില്‍ ഒരു നല്ല വേഷം ചെയ്തിരുന്നു. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ 1 മില്യണില്‍ അധികം ആളുകള്‍ പിന്തുടരുന്ന വ്യക്തികൂടിയാണ്.
ആരോ പറഞ്ഞ പോലെ, മുറിവേറ്റ രണ്ടു മനുഷ്യര്‍ ഒരായുസ്സുകൊണ്ട് പരസ്പരം സുഖപ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് വിവാഹം. ഞങ്ങള്‍ക്ക് പരസ്പരം സുഖപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കൂ,' വിവാഹവാര്‍ത്ത പങ്കിട്ടുകൊണ്ട് ജോസഫ് അന്നംകുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എഴുത്തുകാരന്‍, റേഡിയോ ജോക്കി നിലകളില്‍ അറിയപ്പെടുന്ന ജോസഫ് അന്നംകുട്ടി ജോസ് ചില ചിത്രങ്ങളിലും അഭിനയിട്ടുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയും, ദി ഗാംബ്ലര്‍, സകലകലാശാല, ചതുരം എന്നിയാണ് ജോസഫ് അഭിനയിച്ച ചിത്രങ്ങള്‍.