Latest News

മേരിക്കുട്ടി കാരണം കിട്ടിയ രോഗത്തിന് ജയസൂര്യയ്ക്കിത് മധുരപ്രതികാരം; ഞാന്‍ മേരിക്കുട്ടി സിനിമയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

Malayalilife
topbanner
മേരിക്കുട്ടി കാരണം കിട്ടിയ രോഗത്തിന് ജയസൂര്യയ്ക്കിത് മധുരപ്രതികാരം; ഞാന്‍ മേരിക്കുട്ടി സിനിമയെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. അര്‍ഹതപ്പെട്ട അംഗീകാരം പലപ്പോഴും ജയസൂര്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ആരാധകര്‍ പറയുമ്പോഴും കൃത്യ  സമയത്തു തന്നെയാണ് തനിക്ക് പുരസ്‌കാരം  ലഭിച്ചതെന്നാണ് ജയസൂര്യ പറയുന്നത്. ഞാന്‍ മേരിക്കുട്ടിയും ക്യാപ്റ്റനും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു.തനിക്ക് കിട്ടിയ അവാര്‍ഡ് വി പി സത്യന്റെ കുടുംബത്തിനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമായി സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. വി.പി.സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണു ജയസൂര്യയുടേതായി പുറത്തു വന്നത്. വി.പി.സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്റ്റനും ട്രാന്‍സ്‌ജെന്‍ഡറുകളുടെ നൊമ്പരങ്ങള്‍ കാണിച്ച മേരിക്കുട്ടിയും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ വേണ്ട അംഗീകാര ലഭിക്കാത്ത കഥാപാത്രത്തെയും അവഗണിക്കപ്പെടുന്ന കഥാപാത്രത്തെയും ജയസൂര്യ തന്റെ കൈപ്പിടിയില്‍ ഒതുക്കി. ചിത്രങ്ങള്‍ക്കു വേണ്ടിയും ജയസൂര്യ വളരെയേറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. രണ്ടു ചിത്രങ്ങള്‍ക്കു വേണ്ടിയും ഗംഭീര മേക്കോവറാണ് താരം നടത്തിയത്. 

മികച്ച നടനുളള പുരസ്‌കാരം സൗബിനും ജയസൂര്യയും പങ്കിടുകയായിരുന്നു. പല തവണയും ലഭിക്കാതിരുന്ന അംഗീകാരം ജയസൂര്യയ്ക്കു ലഭിച്ചതില്‍ ആരാധകരും ആഹ്ലാദത്തിലാണ്. ക്യാപ്റ്റനും ഞാന്‍ മേരിക്കുട്ടിക്കും വേണ്ടി ജയസൂര്യ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍റിന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ഫുട്‌ബോള്‍ എന്തെന്നറിയാത്ത ജയസൂര്യ മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ കളിച്ചുവെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. ഒപ്പം ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിനു ശേഷവും ജയസൂര്യ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും രഞ്ജിത്ത് പറഞ്ഞു. മേരിക്കുട്ടി കാരണം ജയസൂര്യ ത്വക് രോഗത്തിനുളള മരുന്ന് ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കയാണെന്ന് രഞ്ജിത്ത് പറഞ്ഞു. ശാരീരികമായും മാനസീകമായും വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയിലേത്. കഥാപാത്രമാകാന്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിരുന്നു. ജയസൂര്യയെക്കുറിച്ചുളള രഞ്ജിത്തിന്റെ വാക്കുകള്‍ എത്തിയതോടെ പുരസ്‌കാരം അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരിക്കയാണ്. ജയസൂര്യയുടെ ഭാര്യ സരിതയായിരുന്നു ഞാന്‍ മേരിക്കുട്ടിയുടെ കോസ്റ്റിയും ഡിസൈനര്‍. 

ക്യാപ്റ്റന്റെ തിരക്കഥ വായിച്ചതോ െവായിച്ചതോടെ സത്യനെ കൂടുതല്‍ അറിയാനായി ജയസൂര്യ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ ബെല്‍റ്റും ജാക്കറ്റും തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചത്. സിനിമ ചെയ്യുമ്പോള്‍ ഉടനീളം അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടിരുന്നതായും. പലപ്പോഴും ക്യാപ്റ്റനായി മാറാന്‍ ആ മാനസീക നിലയിലെത്തുക എന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്നും അവാര്‍ഡ് സന്തോഷത്തില്‍ ജയസൂര്യ പറഞ്ഞു. സത്യനായി മാറുന്നതിനുളള തയ്യാറെടുപ്പിനായി സത്യന്റെ ഭാര്യ അ

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആദ്യം കോമഡിയായി ആലോചിച്ചെങ്കിലും അതിനുളളിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ടെന്നു ബോധ്യമായെന്നും സിനിമ ചെയ്യുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ജയസൂര്യ പറയുന്നു.ഒട്ടേറെ പേര്‍ പുരസ്‌കാരം കിട്ടുമെന്നു പറഞ്ഞു. തന്നെ മേരിക്കുട്ടിയായി മാറ്റുന്നതില്‍ സരിതയുടെ സഹായം ഏറെയായിരുന്നുവെന്നും രണ്ടു കൂട്ടുകാരുടെ സിനിമയിലാണു (രഞ്ജിത്ത് ശങ്കര്‍, പ്രജീഷ് സെന്‍) പുരസ്‌കാരം കിട്ടിയെന്നതില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. വിനയന്‍ സംവിധാനം ചെയ്ത 'ഊമപ്പെണിന് ഉരിയാടാ പയ്യനി'ലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ജയസൂര്യ 17 വര്‍ഷം പിന്നിട്ട് മികച്ച നടനായി നില്‍ക്കുമ്പോള്‍ ഏതു കഥാപാത്രവും തന്റെ പക്കല്‍ സുരക്ഷിതമാണെന്ന് തെളിയിക്കുകയായിരുന്നു.

Jayasurya State Award Winner Njan Marykutty movie director Renjith Sankar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES