തേച്ച പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അമ്പലനടയില്‍ വെച്ച് മുഖത്ത് നോക്കി പറഞ്ഞത് നല്ല ഉഗ്രന്‍ ഡയലോഗ്; ബി.എം.ഡബ്ല്യൂ നിര്‍ത്തിയിട്ട് ചോദിച്ചത് എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്; ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കിട്ടിയ തേപ്പ് കഥയും പക വീട്ടലും തുറന്ന് പറഞ്ഞ് ജയസൂര്യ

Malayalilife
topbanner

നിക്ക് നല്ലൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം ചെറുതായി അതിന്റെ പ്രതികാരം തീര്‍ത്തെന്നും തുറന്ന് പറഞ്ഞ് ജയസൂര്യ. താന്‍ സരിതയുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന പെണ്‍കുട്ടി പക്ഷേ ജയസൂര്യയെ ഉപേക്ഷിച്ച് പോയി. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആയിരുന്നു അത്. തന്റെ വീട്ടിലെ സാമ്പത്തിക നില താഴ്ന്ന രീതിയിലായിരുന്നു. അങ്ങനെ പെണ്‍കുട്ടി ജയസൂര്യയെ വിട്ട് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാമുകിയെ വഴിയില്‍ വെച്ചു കണ്ടു. ആദ്യമായൊരു ബി.എം.ഡബ്ല്യൂ എടുത്ത് അമ്പലത്തില്‍ പോകുന്ന സമയത്തായിരുന്നു അത്.

അമ്പലത്തിന്റെ പടിക്കല്‍ വെച്ച് കണ്ടപ്പോള്‍ ഉള്ളില്‍ ചെറിയൊരു അഹങ്കാരമാണോ പക വീട്ടലാണോയെന്നറിയില്ല വണ്ടിയില്‍ നിന്നിറങ്ങി അവളുടെയടുത്ത് ചെന്ന് മുഖത്ത് നോക്കി പറഞ്ഞു. 'എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന്. അങ്ങനെ തന്റെ പക വീട്ടല്‍ അവിടെ കഴിഞ്ഞെന്നും താരം പറഞ്ഞു. എന്നാല്‍ അമ്പലത്തില്‍ നിന്ന് എത്തിയ ഉടനെ  ഭാര്യയോട് ഇക്കാര്യം പറഞ്ഞുവെന്നും തന്റെ എല്ലാ രഹസ്യങ്ങളുമറിയുന്നയാളാണ് സരിതയെന്നും ജയസൂര്യ പറഞ്ഞു. മലയാളത്തിലെ ഹാപ്പി കപ്പിളാണ് ഇരുവരും. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ജയസൂര്യയുടെ ജീവിതത്തില്‍ സരിതയുണ്ട്.

Jayasurya - BMW

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES