സോഷ്യല്‍ മീഡിയയില്‍ ഡബ് മാഷിന്റെ കാലമാണ്. സിനിമാ താരങ്ങള്‍ ഡബ്മാഷുമായി എത്തുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ താരങ്ങളുടെ മക്കള്‍ എത്തുമ്പോഴോ. നടന്‍ ജയസൂര്യയുടെ മകന്റെ ഡബ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തകര്‍പ്പന്‍ ഡബ്മാഷുമായിട്ടാണ് ജയസൂര്യയുടെ മകന്‍ അദ്വൈത് രംഗത്തെത്തിയത്.
ജയസൂര്യയുടെ തകര്‍പ്പന്‍ ചിത്രമായ ആടിലെ വിനായകന്‍ അവതരിപ്പിച്ച റോളും മറ്റ് കോമഡികളുമായിട്ടാണ് അദ്വൈതിന്റെ ഡബ്മാഷ് എത്തിയിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകനും കഴിവ് തെളിയിച്ചിട്ടുണ്ടെന്നാണ് ഡബ്മാഷ് കണ്ടതിന് ശേഷം ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ അച്ചന്റെ അത്രയും പോരെന്നും ഓവര്‍ ആക്ടിങ് കുറയ്ക്കണമെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു.