Latest News

ഫോര്‍ മ്യൂസിക്‌സിന്റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ പുതിയ പ്രണയ ഗാനമെത്തി; ചിത്രം ജൂലായ് 19ന് തീയേറ്റര്‍ റിലീസിന് 

Malayalilife
 ഫോര്‍ മ്യൂസിക്‌സിന്റെ സംഗീതം; 'സമാധാന പുസ്തക'ത്തിലെ പുതിയ പ്രണയ ഗാനമെത്തി; ചിത്രം ജൂലായ് 19ന് തീയേറ്റര്‍ റിലീസിന് 

നവാഗതരായ യോഹാന്‍ ഷാജോണ്‍, ധനുസ് മാധവ്, ഇര്‍ഫാന്‍, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' സമാധാന പുസ്തകം'. ചിത്രത്തിലെ പുതിയ പ്രണയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജിസ് ജോയി എഴുതിയ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് സംഗീതം പകര്‍ന്ന് കാര്‍ത്തിക് ആലപിച്ച 'ഇവള്‍ അരികേ' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്.

സിഗ്മ സ്റ്റോറീസിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥന്‍, വി കെ ശ്രീരാമന്‍, പ്രമോദ് വെളിയനാട്, ദിലീപ് മേനോന്‍,നെബിസ് ബെന്‍സണ്‍, ലിയോണ ലിഷോയ്, വീണ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റര്‍ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ജൂലായ് 19ന് തീയേറ്റര്‍ റിലീസ്സായിട്ടാണ് ചിത്രം എത്തുന്നത്.

സംവിധായകനായ അരുണ്‍ ഡി ജോസ്, സംവിധായകന്‍ രവീഷ് നാഥ്, സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ കഥ തിരക്കഥ, സംഭാഷണമെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വര്‍മ്മ, ലിന്റോ പി തങ്കച്ചന്‍, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആര്‍ട്ട്: വിനോദ് പട്ടണക്കാടന്‍, മേയ്ക്കപ്പ്: വിപിന്‍ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍: റെനിത്ത് രാജ്, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: യോഗേഷ് വിഷ്ണു വിസിഗ, ഷോണ്‍, ഡി.ഐ: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ടൈറ്റില്‍: നിതീഷ് ഗോപന്‍, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Ival Arike Song Samadhana Pusthakam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES