രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്'. അർജുൻ കപൂർ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു.അനവധി മലയാളസിനിമകളിൽ ശ്രദ്ധ നേടിയ നടൻ, പ്രശാന്ത് അലക്സാണ്ടർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അർജുൻ കപൂറിനൊപ്പം പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ്മ, ഗൗൗരവ് മിശ്ര, ആസിഫ് ഖാൻ, ശാന്തിലാൽ മുഖർജി, ബജ്റംഗ്ബലി സിങ്, പ്രവീൺ സിങ് സിസോദിയ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റെയ്ഡ്, നോ വൺ കിൽഡ് ജെസീക്ക, ആമിർ എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ രാജ്കുമാർ ഗുപ്തയാണ് സംവിധായകൻ. നായകനാവുന്നത് അർജുൻ കപൂറും.യഥാർഥ സംഭവത്തെ ആസ്പദമാക്കിയതെന്ന് അണിയറക്കാർ അവകാശപ്പെടുന്ന ചിത്രത്തിൽ ഒരു തീവ്രവാദസംഘത്തെ കുടുക്കാൻ നിയോഗിക്കപ്പെടുന്ന അഞ്ചംഗ സംഘത്തിന്റെ കഥയാണ് പറയുന്നത്. പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ഇവർ നടത്തുന്ന 'ഓപറേഷനാ'ണ് ചിത്രത്തിന്റെ യുഎസ്‌പിയെന്ന് ട്രെയ്ലർ അടിവരയിടുന്നു.